/sathyam/media/post_attachments/75pI1X0FePezlPoFbVpW.jpg)
പാലക്കാട്: റോഡിൽ നിന്നും നിശ്ചിത മീറ്റർ പിന്നോട്ടു മാറ്റി മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന നിയമം പാലിക്കാതെ റോഡരുകിൽ സ്വകാര്യ വ്യക്തി പണി ത മതിൽ ഡ്രൈവർമാരുടെ കാഴ്ച് മറയ്ക്കുന്നതായി പരാതി.
സിവിൽ സ്റ്റേഷൻ പരിസരത്ത് യാക്കരയിലാണ് ജയിൽ മതിലിനെ വെല്ലുന്ന മതിൽ ഉയർന്നിരിക്കുന്നത്. കൊടും വളവായതിനാൽ വാഹനാപകടത്തിന് സാദ്ധ്യത കുടുകയാണ് ചെയ്യുന്നത്.
പാലന, തങ്കം' എന്നീ ആശുപത്രികളിലേക്കും കൊടുവായൂർ, കൊല്ലങ്കോട് നെന്മാറ ഭാഗത്തു നിന്നും ജില്ലാ ആശുപത്രിയിലേക്കും ഉള്ള രോഗികളേയും കൊണ്ട് വരുന്ന ആമ്പുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അതിവേഗം വരുന്നതും ഈ റോഡിലൂടെയാണ്.
ബന്ധപ്പെട്ട അധികൃതർ ഇടപ്പെട്ട് നിശ്ചിത അകലത്തിലും ഡ്രൈവർമാരുടെ കാഴ്ച്ച മറയ്ക്കാത്ത വിധത്തിലുള്ള ഉയരം ക്രമീകരിച്ച് മതിൽ പണിയിക്കണമെന്ന് ഡ്രൈവർമാരുo പരിസരവാസികളും പറഞ്ഞു.