ലോകത്തെ ഏറ്റവും വലിയ കുടുംബനാഥൻ അന്തരിച്ചു !

പ്രകാശ് നായര്‍ മേലില
Monday, June 14, 2021

39 ഭാര്യമാർ,79 മക്കൾ , 14 മരുമക്കൾ ,33 പേരക്കിടാങ്ങൾ അടങ്ങുന്ന വലിയ കുടുംബം, 100 മുറികളുള്ള വിശാലമായ 5 നില വീട് ഇവയുടെയൊക്കെ അധിപനായിരുന്ന 76 കാരൻ മിസോറാമിലെ സിയോണ ചാന (Ziona Chana) ഇന്നലെ ഈ ലോകത്തോട് വിടപറഞ്ഞതായി മിസോറാം മുഖ്യമന്ത്രി സോറംതാങ്ക (Zoramthanga) ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു.

മിസോറാമിലെ സിയോണ ചാനയുടെ Baktawng Tlangnuam ഗ്രാമത്തിലുള്ള മനോഹരമായ താഴ്വാരത്തെ വീട് ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായിരുന്നു. ഇത്ര വിശാലമായ ഒരു കുടുംബജീവിതം സന്തുഷ്ടമായി നടത്തിവന്ന സിയോണ ചാന (Ziona Chana) ലോകമെങ്ങും പ്രസിദ്ധനായിരുന്നു.

Ziona Chana ഒരു കാർപ്പെൻറ്റർ ആയിരുന്നു. 17 മത്തെ വയസ്സിലാണ് അദ്ദേഹം ആദ്യമായി വിവാഹം കഴിച്ചത്. വിവാഹം കഴിക്കുന്നത് അദ്ദേഹത്തിനൊരു ഹരമായിരുന്നു. ഒപ്പം താൻ ലോകത്തെ ഏറ്റവും വലിയ ഫാമിലിയുടെ ഉടമയാണെന്ന ഖ്യാതി അദ്ദേഹം നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു.

വിശാലഹൃദയനും, ധൈര്യശാലിയും, ഒപ്പം മനക്കരുത്തും ആരും അസൂയപ്പെടുന്ന ജീവിതശൈലിയും കൈമുതലായിരുന്ന അത്ഭുതമനുഷ്യൻ Ziona Chana ന് ആദരാഞ്ജലികൾ അപ്പിച്ചുകൊള്ളുന്നു.

×