മദ്യ ലഹരിയിലുണ്ടായ വാക്കു തർക്കത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; മറ്റെരാൾക്കായി തിരച്ചിൽ തുടരുന്നു

New Update

publive-image

അറസ്റ്റിലായ ടോമി

കടുത്തുരുത്തി: മദ്യ ലഹരിയിലുണ്ടായ വാക്കു തർക്കത്തിനിടയിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ മറ്റെരാൾക്കായി തിരച്ചിൽ തുടരുന്നു.

Advertisment

ഞീഴൂർ മരങ്ങോലി പുളിക്കിയിൽ പി.കെ പൈലി (58)യാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തിൽ മരങ്ങോലി നെല്ലിക്കുന്നേൽ ടോമി (50) യാണ് അറസ്റ്റിലായത്. ഈ മാസം 14 ന് രാത്രി 9.30 ഓടെ മരങ്ങോലി കള്ളുഷാപ്പിന് മുൻവശം വച്ചാണ് ഇവർ തമ്മിൽ വഴക്കുണ്ടായതെന്ന് പോലിസ് പറഞ്ഞു.

publive-image

ചികിത്സയിലിരിക്കെ മരിച്ച പി.കെ പൈലി

ടോമിയും പൈലിയും, രമണൻ എന്നയാളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ടോമി പൈലിയെ പിടിച്ചു തള്ളിയപ്പോൾ പൈലി തലയടിച്ചു വീഴുകയായിരുന്നു. ഇവർ ബോധരഹിതനായ പൈലിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു.

രക്തം വാർന്ന് കിടന്ന പൈലിയെ സഹോദരങ്ങളും നാട്ടുകാരും ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇന്നലെ രാവിലെ 6.45 ഓടെ മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

ഭാര്യ മോളി. മക്കൾ പി.മെബീന, പി.മോബിൻ. സംഭവത്തിൽ രമണൻ എന്നയാളെ പിടികൂടാനുണ്ടെന്നും ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും കടുത്തുരുത്തി എസ്.ഐ ബിബിൻ ചന്ദ്രൻ പറഞ്ഞു.

kottayam news
Advertisment