അപസ്മാരം ബാധിച്ച് വഞ്ചിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

New Update

publive-image

കോഴിക്കോട്: പെരുവണ്ണാമൂഴി റിസര്‍വോയറില്‍ എത്തിയ അഞ്ചംഗ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചത് അപസ്മാരത്തെ തുടര്‍ന്ന്. മരുതോങ്കര കെ.സി. മുക്ക് പാറച്ചാലില്‍ പ്രകാശന്റെ മകന്‍ അഭിജിത്ത് (22) ആണ് മരിച്ചത്.

Advertisment

അപസ്മാരത്തെ തുടര്‍ന്ന് അഭിജിത്ത് വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. വഞ്ചിയില്‍ കുടെയുണ്ടായിരുന്ന സുഹൃത്തിന് ഒന്നും ചെയ്യാനായില്ല.

വഞ്ചിയില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്, ഒരാള്‍ നീന്തി രക്ഷപ്പെട്ടു. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേര്‍ അപകട സമയത്ത് കരയിലായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

NEWS
Advertisment