ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
Advertisment
തൊടുപുഴ:ആലുവ കപ്രശ്ശേരി വലിയവീട്ടിൽ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) നവജാത ശിശു ആരാധനയും (ആറുമാസം) കോവിഡ് ബാധിച്ചു ഗൾഫിൽ മരണമടഞ്ഞു. കരിംകുന്നം തടത്തിൽ ടി.ജി മണിലാൽ-ശോഭ ദമ്പതികളുടെ മകളാണ് ഗാഥ. മനു മണിലാൽ (ഇൻഫോപാർക്)സഹോദരനാണ്.
ഭര്‍ത്തവുമൊത്ത് സൗദിയില്‍ ഖത്തീഫില്‍ ആയിരുന്നു താമസം. സന്ദർശക വിസയിലാണ് ഗാഥ ഖത്തീഫിൽ എത്തിയത്. നാട്ടിലേയ്ക്ക് ഭര്‍ത്തവും ഒന്നിച്ച് മടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗം ബാധിച്ചത്. ഖത്തീഫ് സെന്‍റര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഇരുവരും മരണമടയുകയുമാണുണ്ടായത്. സംസ്കാരം ഞായറാഴ്ച ദമാമില്‍ വച്ച് നടത്തും.