ദേശീയ ശ്രദ്ധ ആകർഷിച്ച് ചാത്തന്നൂർ കോയിപ്പാട് സ്കൂളിൻ്റെ 'തേൻ മലയാളം'

author-image
Charlie
New Update

publive-image

Advertisment

കൊല്ലം: കൊവിഡ് കുട്ടികളിൽ സൃഷ്ടിച്ച ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ചാത്തന്നൂർ കോയിപ്പാട് ഗവ.എൽ പി യിൽ നടപ്പിലാക്കി വിജയിപ്പിച്ച തേൻ മലയാളം പരിപാടിയുടെ പ്രവർത്തന വിശദാംശം അവതരിപ്പിക്കാൻ ഡൽഹിയിൽ നാഷണൽ കൗൺസിൽ ഫോർ എഡ്യുക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ് ( NCERT ) ന്റെ ആഭിമുഖ്യത്തിൽ നടന്ന നാഷണൽ , കൺസൾട്ടേറ്റീവ് മീറ്റിലേക്കാണ് അധ്യാപികയായ എസ് .സൈജക്ക് ക്ഷണം ലഭിക്കുന്നത്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അക്കാദമിക പിന്തുണയോടെ വികസിപ്പിച്ച തേൻമലയാളത്തിൻ്റെ രീതിശാസ്ത്രം NCERT യിലെ വിഗദ്ധരുടെ പ്രശംസ പിടിച്ചുപറ്റി. ഭാഷാ പിന്നാക്കാവസ്ഥ പരിഹരിക്കാൻ മറ്റു സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണമെന്ന നിർദ്ദേശിക്കുകയുമുണ്ടായി. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ പരിപാടി വ്യാപിപ്പിക്കുന്നതിന് സന്നദ്ധതയും അറിയിച്ചു.സംസ്ഥാനത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ റിസോഴ്സിൻ്റെ യോഗത്തിലാണ് സൈജ ടീച്ചർ അവതരണം നടത്തിയത്.

ഭാഷാ സമഗ്രതാ ദർശനം, തീം അധിഷ്ഠിത പഠനം, സർഗാത്മക കലാ പ്രവർത്തനങ്ങളുടെ ഉദ്ഗ്രഥനം, പ്രതിദിന വിജയാനന്ദം, ആസ്വാദ്യപാഠങ്ങൾ, വിലയിരുത്തൽ ലയിപ്പിച്ച പ്രക്രിയ തുടങ്ങിയ നൂതന രീതികൾ NCERT യിലെത്തിയ വിദഗ്ധർ അതീവ അക്കാദമിക താല്പര്യത്തോടെയാണ് സ്വീകരിച്ചത്. ദേശീയ തലത്തിൽ പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്ന വേളയിൽ ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വലുതാണ് എന്ന് യോഗം ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിന്നും രണ്ടു വിദ്യാലയങ്ങളെയാണ് ദേശീയ സെമിനാറിലേക്ക് തെരഞ്ഞെടുത്തത്.

അതിൽ ഒന്ന് പൂർണമായും മലയാള മാധ്യമത്തിൽ പ്രവർത്തിക്കുന്ന കോയിപ്പാട് ഗവ.എൽ പി എസ് ആയതിൽ വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും അഭിമാനത്തിലാണ്.
ഗവ.എൽ.പി എസ്കോയിപ്പാടിൽ നടപ്പിലാക്കിയ തേൻ മലയാളത്തിൻ്റെ വിജയത്തിനു ശേഷം കേരളത്തിലെ വിവിധ ജില്ലകളിലെ 68 വിദ്യാലയങ്ങളിൽ ഇപ്പോൾ പരിപാടി
നടപ്പിലാക്കിയിട്ടുണ്ട്.

ഇംഗ്ലിഷ് ഫോർ എക്സലൻസ്, ഒന്ന് രണ്ട് ക്ലാസുകളിൽ നടപ്പിലാക്കുന്ന പൂന്തേൻ മലയാളം തുടങ്ങിയ നിരവധി അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത വിദ്യാലയത്തിന് കൂടുതൽ മികവോടെ പ്രവർത്തിക്കുന്നതിന് ദേശീയ തലത്തിലെ ഈ അംഗീകാരം ഊർജം പകർന്നിട്ടുണ്ട്

Advertisment