മലയാള സിനിമയില്‍ ഏറ്റവും ബഹുമാനം ഇവരോട് ; വെളിപ്പെടുത്തലുമായി ബാബുരാജ്‌

author-image
ഫിലിം ഡസ്ക്
New Update
publive-image
Advertisment
വില്ലന്‍ വേഷങ്ങളിലും ഹാസ്യറോളുകളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ബാബുരാജ്. അടുത്തിടെ ജോജി എന്ന സിനിമയിലൂടെ ശ്രദ്ധേയ തിരിച്ചുവരവാണ് ബാബുരാജ് നടത്തിയത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഫഹദ് ഫാസിലിനൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെ കുറിച്ചാണ് ബാബുരാജ് മനസുതുറന്നത്. 'വിവിധ രീതികളില്‍ ബഹുമാനം തോന്നിയ ആളുകളാണ് ഇവര്‍. മമ്മൂക്ക ശരീരം നല്ല രീതിയില്‍ നോക്കുന്ന ആളാണ്. കൊറോണയ്ക്ക് മുന്‍പുവരെ ഞങ്ങള്‍ പോയ ഹെല്‍ത്ത് ക്ലബില്‍ തന്നെയായിരുന്നു മമ്മൂക്ക വന്നത്. അപ്പോ അദ്ദേഹം എടുക്കുന്ന എഫേര്‍ട്ട് എല്ലാം കണ്ടിരുന്നു'.
'രാവിലെ അഞ്ച് അഞ്ചര മണിയാവുമ്പോ വരും. വ്യായാമം ചെയ്യും. അദ്ദേഹം ശരീരം നന്നായി നോക്കും, ഭക്ഷണം കഴിക്കും'. അതുപോലെ തന്നെയാണ് ലാലേട്ടനും എന്ന് ബാബുരാജ് പറഞ്ഞു. 'സിനിമയുടെ കാര്യത്തിലും ഷൂട്ടിലുമൊക്കെ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥത എല്ലാവര്‍ക്കും മാതൃകയാണ്‌. അതുപോലെ തന്നെ ഒരു സുഹൃത്ത് എന്ന നിലയില്‍ ആത്മാര്‍ത്ഥമായിട്ട് നമുക്ക് എന്ത് കാര്യങ്ങളും പറയാന്‍ കഴിയുന്ന ആളാണ് സുരേഷ് ഏട്ടന്‍.ഏത് സമയം വിളിച്ചാലും ഫോണെടുക്കാറുണ്ട്. അദ്ദേഹത്തെ നമുക്ക് ശരിക്കും ഒരു സിനിമാക്കാരനായിട്ട് കൂട്ടാന്‍ പറ്റില്ല, അപ്പോ ഇവര് മൂന്ന് പേരും തന്നെയാണ് കൂടുതല്‍ ബഹുമാനം തോന്നുന്ന വ്യക്തികള്‍', ബാബുരാജ് പറഞ്ഞു.
mohanlal baburaj sureshgopi mammootty
Advertisment