/sathyam/media/post_attachments/vW6orKB5GfEM9SyRoC7R.jpg)
കൊല്ലം: അമ്പലത്തിലെ കാണിക്ക വഞ്ചി കുത്തി പൊളിച്ച് മോഷണം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. മാമ്പുഴ പുനുക്കന്നൂർ കുട്ടിവിള വീട്ടിൽ സജീവ് കുമാർ (41), പ്രാക്കുളം, കരമയ്യത്ത് വീട്ടിൽ ഉല്ലാസ് ജോഷി (44)എന്നിവരാണ് പോലീസ് പിടിയിൽ ആയത്. കടപ്പാക്കട ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ മൂന്ന് കാണിക്ക വഞ്ചികളാണ് പ്രതികൾ കഴിഞ്ഞ 14ന് രാത്രിയിൽ കുത്തിപൊളിച്ച് മോഷണം നടത്തിയത്.
തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കവേ സിസിറ്റിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ അരുൺ ജി യുടെ നേതൃത്വത്തിൽ എസ്‌ഐമാരായ ജയശങ്കർ, ബാലചന്ദ്രൻ, ശിവദാസൻപിള്ള എസ്.സി.പി.ഒ സുനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.