/sathyam/media/post_attachments/vdAwWyqnStm8XONv5RX3.jpg)
കൊവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗഭീഷണി നിലനില്‍ക്കുന്നതിനാൽ വാക്‌സിനെടുക്കുക എന്നതാണ് ഇനിയും രൂക്ഷമായ പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ ആകെ അവലംബിക്കാവുന്ന മാര്‍ഗം. എന്നാല്‍ വാക്‌സിന്‍ എടുത്ത ശേഷവും ആളുകളില്‍ കൊവിഡ് 19 പിടിപെടുന്നില്ലേ? അങ്ങനെയെങ്കില്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ ഫലം എന്താണെന്ന് തന്നെ ചിന്തിക്കുന്നവരും നമ്മുക്കിടയിൽ കുറവല്ല.
നിലവില്‍ വാക്‌സിന്‍ എടുക്കുക എന്നത് തന്നെയാണ് കൊവിഡ് പ്രതിരോധത്തിനായി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. വലിയൊരു പരിധി വരെ രോഗത്തെ ചെറുക്കാനും, രോഗം ബാധിച്ചാല്‍ തന്നെ അതിന്റെ തീവ്രത കുറയ്ക്കാനുമെല്ലാം വാക്‌സിന്‍ സഹായിക്കും. പ്രധാനമായും വൈറസുകളിലുണ്ടാകുന്ന ജനിതകവ്യതിയാനങ്ങളാണ് വാക്‌സിനെടുത്തവരിലും രോഗം പിടിപെടാന്‍ കാരണമാകുന്നത്.
ഈ സാഹചര്യത്തില്‍ വാക്‌സിനെടുത്തവർ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമുണ്ട്. അവയാണ് ഇനി പറയുന്നത്.
പരമാവധി ഡബിള്‍ മാസ്‌കിംഗ് രീതിയും, സാമൂഹികാകലവും പാലിക്കാൻ ശ്രദ്ധിക്കുക. വാക്‌സനെടുത്ത ശേഷവും ഇക്കാര്യങ്ങള്‍ കൃത്യമായി പിന്തുടരണം. ഇടവിട്ട് സോപ്പുപയോഗിച്ച് കൈകള്‍ കഴുകുന്ന ശീലവും മുടക്കമില്ലാതെ തുടരുക. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് വാക്‌സിന്റെ കഴിവിനെ തുളച്ചും അകത്തെത്താന്‍ സാധിച്ചേക്കാം. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ തന്നെ ഒഴിവാക്കുക.
ആരോഗ്യം ദുര്‍ബലമായിരിക്കുന്നവര്‍, മറ്റെന്തെങ്കിലും അസുഖങ്ങള്‍ ബാധിച്ചവര്‍ (ഉദാ: ക്യാന്‍സര്‍) എന്നിവരിലെല്ലാം പ്രതിരോധശക്തി കുറവായിരിക്കും. വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പിടിപെടുന്നവരില്‍ വലിയൊരു വിഭാഗം പേരും ഇത്തരക്കാര്‍ ആണെങ്കില്‍ വാക്‌സിനെടുത്ത ശേഷവും രോഗം വരാന്‍ സാധ്യതകളേറെയാണ്. അതിനാല്‍ ഇവര്‍ കൂടുതല്‍ ജാഗ്രത പാലിച്ചേ മതിയാകൂ.
ഇത്തരത്തിലുള്ളവർക്ക് അധിക ഡോസ് വാക്‌സിന്‍ നല്‍കുന്നതിനെ കുറിച്ച് പഠനങ്ങള്‍ നടന്നുവരികയാണ്. നിലവില്‍ എല്ലാവര്‍ക്കും ഒരേ രീതിയിലാണ് വാക്‌സിന്‍ നല്‍കിവരുന്നത്. വാക്‌സിനെടുത്താലും ആദ്യം സൂചിപ്പിച്ചത് പോലെ വീണ്ടും രോഗം വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ അതിന് കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങളാണ് ഒരുക്കുക.
യാത്രകള്‍ പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് വാക്‌സിനേഷന് ശേഷവും നല്ലത്. പ്രത്യേകിച്ച് പുറംരാജ്യങ്ങളിലേക്കുള്ള യാത്രകള്‍. രാജ്യത്തിനകത്തുള്ള യാത്രയും പരിമിതപ്പെടുത്തുന്നത് തന്നെയാണ് നല്ലത്. അത്രയും സുരക്ഷിതമാണെന്ന് ഉറപ്പ് തോന്നുന്ന അവസരങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക.
ആകെ ആരോഗ്യാവസ്ഥയുടെ കാര്യം നേരത്തേ സൂചിപ്പിച്ചത് പോലെ തന്നെ പ്രായവും ലിംഗവ്യത്യാസവും വാക്‌സിന് ശേഷം കൊവിഡ് പിടിപെടുന്ന കാര്യത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്. നമുക്കറിയാം പ്രായമായവരിലും സ്ത്രീകളിലുമെല്ലാം പൊതുവില്‍ പ്രതിരോധശക്തി കുറഞ്ഞിരിക്കാം. അതിനാല്‍ ഈ വിഭാഗങ്ങളെല്ലാം തന്നെ വാക്‌സനേഷന് ശേഷവും കാര്യമായ ജാഗ്രതയോടെ തന്നെ മുന്നോട്ട് പോവുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us