എന്താണ് നിങ്ങളിലെ മൂന്നാമത്തെ ജീവിതം ? ശ്രദ്ധേയമാകുന്നു ‘തേര്‍ഡ് ലൈഫ് ’

New Update

publive-image

ആധുനിക വിര്‍ച്വല്‍ ലോകത്ത് ഏറി വരുന്ന രഹസ്യ ജീവിതങ്ങളുടെ പൊതുവായുള്ള മന:ശാസ്ത്രം തിരയുകയാണ് ‘തേര്‍ഡ് ലൈഫ്’ എന്ന നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്ന മലയാളം ഷോര്‍ട്ട് ഫിലിം.

Advertisment

നവാഗതനായ കെ. ജെ. അനന്തന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ സുരേഷ്, തമിഴ് സീരിയല്‍ നടനായ നിയാസ്. ജെ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു.

ഒരു കൂട്ടം ചെറുപ്പക്കാരുടെ ആദ്യ സ്വതന്ത്ര സംരംഭമായ ചിത്രം മൂന്നു ജീവിതങ്ങള്‍ ജീവിക്കുന്ന മനുഷ്യരുടെ കാലിക പ്രസക്തമായ ചിത്രം വരച്ചു കാട്ടുന്നു.

റെഡ് വിന്‍ഡോ ക്രിയേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന എട്ട് മിനിട്ടുള്ള ചിത്രം ചലച്ചിത്ര താരങ്ങളായ ആന്‍റണി വര്‍ഗീസും മിഥുന്‍ രമേഷും ചേര്‍ന്നാണ് പുറത്തിറക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിയോ യേശുദാസന്‍. എഡിറ്റിങ് അനുരാജ് ആനയടി. സൌണ്ട് ഡിസൈന്‍ അര്‍ജുന്‍ വി ദേവ്. ഡിസൈന്‍ ബൈജു ബാലകൃഷ്ണന്‍. പശ്ചാത്തല സംഗീതം അനു ബി ഐവര്‍.

വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ">

short film
Advertisment