പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം

author-image
Charlie
New Update

publive-image

തിരുവനന്തപുരം: ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു.

Advertisment

18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി (വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍) 6 ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും.

www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖല ഓഫീസില്‍ നേരിട്ടോ മേഖല മാനേജര്‍, ഗ്രൗണ്ട് ഫ്‌ലോര്‍, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട്, അട്ടകുളങ്ങ പി.ഒ., തിരുവന്തപുരം-695 023 എന്ന മേല്‍വിലാസത്തിലോ അയയ്ക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2328257, 9496015006.

Advertisment