തിരുവിഴാംകുന്ന് വെറ്ററിനറി സർവകലാശാലയിൽ ഗ്രാമശ്രീ പൂവൻ കോഴികൾ വില്പനക്ക്‌

New Update

publive-image

Advertisment

മണ്ണാർക്കാട്:തിരുവാഴംകുന്ന് വെറ്ററിനറി സർവകലാശാലയുടെ തിരുവിഴാംകുന്ന് ക്യാംപസിൽ പ്രവർത്തിക്കുന്ന വളർത്തു പക്ഷി ഗവേഷണ കേന്ദ്രത്തിൽ ഗ്രാമശ്രീ പൂവൻ കോഴികൾ വിൽപ്പനയ്ക്ക്. നാലു മാസത്തിനു മുകളിൽ പ്രായമുള്ള കോഴികൾക്ക് 310 രൂപയാണ് നിരക്ക്.ഇവയെ നേരിട്ട് ഇറച്ചിക്കായി ഉപയോഗിക്കാവുന്നതാണ്.

രണ്ടു മുതൽ മൂന്നു മാസം പ്രായമുള്ള ഉള്ള പൂവൻ കോഴികൾക്ക് 175 രൂപയാണ് നിലവിലെ വില.ഓഗസ്റ്റ് 5 മുതൽ മൂന്ന് മുതൽ നാല് മാസം പ്രായമുള്ള ഗ്രാമശ്രീ പൂവൻ കോഴികളുടെ വിലയായ 255 രൂപ എന്ന നിരക്കിലേക്ക് മാറുന്നതാണ്.ഇവയെ സ്പ്രിങ് ചിക്കൻ ആയി ഉപയോഗിക്കാം. അഴിച്ചുവിട്ടു വളർത്തുന്നതിന് അനുയോജ്യമായ കോഴി ഇനമാണ് ഗ്രാമശ്രീ.തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയുമാണ് വില്പന.ഫാമിലെ ഫോൺ നമ്പർ: 6282907009.

Advertisment