വർഷങ്ങളായി തെരുവിൽ കഴിയുന്ന വയോധികന് ദിവസവും സൗജന്യമായി ഭക്ഷണം എത്തിച്ചുനൽകുന്ന റെസ്റ്റോറന്റ്

author-image
admin
New Update

publive-image

ദുരിതവും ദാരിദ്രവും കൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് സഹായഹസ്തവുമായി എത്തുന്ന നിരവധി ആളുകളെയും സന്നദ്ധ സംഘടനകളെയും നമുക്ക് സുപരിചിതരാണ്. അത്തരത്തിൽ വർഷങ്ങളായി തെരുവിൽ കഴിയുന്ന ഒരു വയോധികന് ദിവസവും സൗജന്യമായി ഭക്ഷണം എത്തിച്ചുനൽകുന്ന ഒരു റെസ്റ്റോറന്റാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ കൈയടി നേടുന്നത്.

Advertisment

നെക്സ്റ്റഡോർ എന്ന സോഷ്യൽ മീഡിയ പേജിലൂടെ ഒരു യുവതിയാണ് ഈ റെസ്റ്റോറന്റിനെക്കുറിച്ച് പങ്കുവെച്ചത്. ഭക്ഷണം ഓർഡർ ചെയ്യാനായി റെസ്‌റ്റോറന്റിലെ വരിയിൽ കാത്തുനിൽക്കുമ്പോഴാണ് ഈ യുവതിയുടെ മുന്നിലൂടെ തെരുവിൽ നിന്നും ഒരു വയോധികൻ റെസ്റ്റോറന്റിലേക്ക് കയറിയത്. അകത്ത് കയറിയ അയാൾ റെസ്റ്റോറന്റിലെ ജീവനക്കാരനോട് തന്റെ കുപ്പിയിൽ വെള്ളം നിറച്ചുനൽകാൻ ആവശ്യപ്പെട്ട് കുപ്പി നീട്ടി.

publive-image

ഉടൻതന്നെ ജീവനക്കാരൻ കൂളറിൽ നിന്നും അദ്ദേഹത്തിന് വെള്ളം എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി. തുടർന്ന് തിരികെ പോകാൻ തുടങ്ങിയ വയോധികന് ഹോട്ടൽ ജീവനക്കാരൻ ഒരു പൊതി ഭക്ഷണവും എടുത്ത് നൽകി. ജീവനക്കാരന്റെ നല്ല മനസിനെ അഭിനന്ദിച്ച യുവതി വയോധികന് നൽകിയ ഭക്ഷണ പൊതിയുടെ ക്യാഷ് താൻ അടയ്ക്കാമെന്ന് പറഞ്ഞു.

എന്നാൽ ഹോട്ടൽ ജീവനക്കാരൻ നൽകിയ മറുപടി തന്നെ ഞെട്ടിച്ചു എന്നാണ് യുവതി കുറിച്ചത്. ‘താങ്കളുടെ നല്ല മനസിന് നന്ദി. എന്നാൽ അദ്ദേഹത്തിനുള്ള ഭക്ഷണം എപ്പോഴും ഇവിടെ റെഡിയായിരിക്കും. വിശക്കുമ്പോഴൊക്കെ അദ്ദേഹം ഇവിടെ വരുകയും അത് കളക്റ്റ് ചെയ്യുകയും ചെയ്യും’ എന്നാണ് ജീവനക്കാരൻ പറഞ്ഞത്.

ഒപ്പം വർഷങ്ങളായി ദിവസവും അദ്ദേഹത്തിന് ഈ റെസ്റ്റോറന്റിൽ നിന്നും സൗജന്യ ഭക്ഷണം നല്കാറുണ്ടെന്നും യുവതി കുറിച്ചു. എന്തായാലും നിർവധിപ്പേരാണ് ഈ റെസ്റ്റോറന്റിന് അഭിനന്ദനവുമായി എത്തുന്നത്.

NEWS
Advertisment