തൊടുപുഴയില്‍ വഴിയില്‍ കളഞ്ഞുപോയ ബാഗ് തിരികെ നല്‍കി യുവാവ്‌ മാതൃകയായി

author-image
സാബു മാത്യു
Updated On
New Update

publive-image

തൊടുപുഴ : കളഞ്ഞുകിട്ടിയ ബാഗ്‌ തിരികെ നല്‍കി യുവാവ്‌ മാതൃകയായി. ഹോട്ടല്‍ ജീവനക്കാരനായ തെക്കുംഭാഗം ചിങ്ങംതോട്ടത്തില്‍ സെബാസ്റ്റ്യനാണ്‌ ബാഗ്‌ ഉടമയ്‌ക്ക്‌ കൈമാറിയത്‌.

Advertisment

ശനിയാഴ്‌ച തൊടുപുഴ പാലാ റോഡില്‍ പ്രവര്‍ത്തിക്കുന്ന നമ്പാടന്‍സ്‌ ഹോട്ടിലിനു സമീപത്തു നിന്നും പാസ്സ്‌പോര്‍ട്ട്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, പാന്‍ കാര്‍ഡ്‌, എ.ടി.എം കാര്‍ഡുകള്‍, പണം എന്നിവയടങ്ങിയ ബാഗാണ്‌ സെബാസ്റ്റ്യന്‌ ലഭിച്ചത്‌.

ബാഗ്‌ ഹോട്ടല്‍ ഉടമ ജോണ്‍സണെ ഏല്‍പ്പിച്ചു. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ കലൂര്‍ റാത്തപ്പിള്ളില്‍ ക്രിസ്റ്റീന ജോസഫിന്റേതാണ്‌ ബാഗെന്ന്‌ തിരിച്ചറിഞ്ഞു.

സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ബാഗ്‌ നഷ്‌ടപ്പെടുകയായിരുന്നു. ഹോട്ടലില്‍ എത്തിയ യുവതിയ്‌ക്ക്‌ സെബാസ്റ്റ്യന്‍ ബാഗ്‌ കൈമാറി. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.ഐ ബെന്നി, സി. യൃജയകൃഷ്‌ണന്‍, ഹോട്ടല്‍ ഉടമ ജോണ്‍സണ്‍ നെല്ലിക്കുന്നേല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്‌ ബാഗ്‌ കൈമാറിയത്‌.

idukki
Advertisment