മൈക്രോ ഫിനാൻസുകൾ ഫോണിലൂടെ ഭീഷണി മുഴക്കുന്നതിനെ നിയമപരമായി നേരിടും

New Update

publive-image

-അഡ്വ. അനൂപ്‌കുമാർ കുറ്റൂര്‍

Advertisment

കൊറോണയും ലോക്ക്ഡൗണുമായി നിത്യ വൃത്തിക്ക് പ്രയാസപ്പെടുന്ന സാധാരണക്കാരുടെ മേൽ ഭീഷണി മുഴക്കുകയാണ് മൈക്രോ ഫിനാൻസ് ഉടമകൾ.

കുടിശികയുള്ള തുക ഇരട്ടിയായി കണക്കിൽ ചേർത്ത്, ആയത് പലിശയടക്കം ഈടാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നാണ് ഇടപാടുകരെ അറിയിച്ചിരിക്കുന്നത്.

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം ഈ ലോക്ക് ഡൌണിൽ മൊറൊട്ടോറിയം അനുവദിച്ചിട്ടില്ലെന്നും, ലോക്ക് ഡൗൺ കാലത്തെ കുടിശ്ശികയും, അതോടൊപ്പം ആകെ ബാക്കി നിൽക്കുന്ന തുകയും ചേർന്ന തുക ഇരട്ടിയായി ഒന്നിച്ചു അടയ്ക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്നാണ് ഭാരത് മൈക്രോ ഫിനാൻസ് തുടങ്ങിയ സ്‌ഥാപനങ്ങൾ ഫോണിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നത്.

അടയ്ക്കുവാൻ താല്പര്യം ഉള്ള ഇടപാടുകരുടെ വീടുകൾ കയറിയിറങ്ങി പിരിവിന് വരുവാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ ഭീഷണിക്കെതിരേ സത്വര നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഇടപാടുകാർ അപേക്ഷിക്കുന്നു.

ഇന്ന് രാവിലെ കോട്ടയം ജില്ലയിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ഭാരത് മൈക്രോ ഫിനാൻസ് ബ്രാഞ്ചിൽ നിന്നുമാണ് ഈ വിവരം ഇടപാടുകരെ ഫോണിലൂടെ വിളിച്ചറിയിച്ചിരിക്കുന്നത്.

-അഡ്വ. അനൂപ്‌കുമാർ കുറ്റൂർ
(പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറം (PLWF), ദേശീയ ജോയിന്റ് ഓർഗനൈസിംഗ് സെക്രട്ടറി)

voices
Advertisment