പോളി തണ്ടിയേക്കലിന് തൃശൂർ ജില്ലാ സൗഹൃദവേദി ദമ്മാം യാത്രയയപ്പ് നൽകി

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Friday, January 22, 2021

ദമ്മാം :  തൃശൂർ ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ  തൃശൂർ ജില്ലാ സൗഹൃദ വേദി ദമാം ഘടകം എക്സിക്യു്ട്ടീവ് അംഗം  പോളി തണ്ടിയേക്കലിന് യാത്രയയപ്പ് നൽകി. യോഗത്തിന്  ഉമ്മർ ഫാറൂഖ് അധ്യക്ഷത വഹിച്ചു.  സംഘടനയുമായി ബന്ധപ്പെട്ട് വളരെ ഉയർജ്വസ്വലനായി പ്രവർത്തിച്ചിരുന്ന പോളി  ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുൻപന്തിയിലിരുന്ന് പ്രവര്‍ത്തിച്ച വെക്തിതമാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ചു കൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിൻറെ അഭാവം സംഘടനക്ക് ചെറുതല്ലാത്ത നഷ്ടമാണെന്ന് യാത്രയയപ്പ്  യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു.

സംഘടനയുടെ ഓര്‍മ ഫലകം  ഭാരവാഹികൾ  പോളിയ്ക്ക് സമ്മാനിച്ചു യാത്രയയപ്പിന് നന്ദി പറഞ്ഞു കൊണ്ട്  നാട്ടിലിരുന്നു കൊണ്ടും സംഘടനയുടെ ഏതാവശ്യങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കുവാൻ തയ്യാറാണെന്ന്  പോളി പറഞ്ഞു. ചടങ്ങിന് രാജീവ് ചാവക്കാട് സ്വാഗതവും സന്തോഷ് ഗുരുവായൂർ നന്ദിയും പറഞ്ഞു

×