തൃശൂർ:ജില്ലയിൽ ഇന്ന് പുതിയ പോസറ്റീവ് കേസുകൾ ഇല്ല. പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 17,827 ആയി.

New Update

തൃശൂർ: ജില്ലയിൽ ഇന്ന് പുതിയ പോസറ്റീവ് കേസുകൾ ഇല്ല. പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 17,827 ആയി.വീടുകളിൽ 17,785 പേരും ആശുപത്രികളിൽ 42 പേരുമാണ് നിരീക്ഷണത്തിലുളളത്. മാർച്ച് 30 തിങ്കളാഴ്ച്ച 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

publive-image

7 പേരെ വിടുതൽ ചെയ്തു. 2,863 പേർ വീടുകളിൽ പുതുതായി നിരീക്ഷണത്തിലാണ്. 153 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.തിങ്കളാഴ്ച ലഭിച്ച 31 പരിശോധനഫലങ്ങളിൽ മുഴുവനും നെഗറ്റീവാണ്. 18 സാമ്പിളുകൾ തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 667 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 617 സാമ്പിളുകളുടെ ഫലം ലഭിച്ചു. 50 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.

Advertisment