അജ്‌മാൻ: തുംബെ ഗ്രൂപ്പിലെ ഹോസ്പിറ്റാലിറ്റി ഡിവിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ഇലാസ് മൺട്ര ഗ്രൂപ്പുമായി സഹകരിച്ച് തുംബെ മെഡിസിറ്റിയിൽ പ്രവർത്തിയ്ക്കുന്ന തുംബെ ഫുഡ് കോർട്ടിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ ആരംഭിയ്ക്കും.
/sathyam/media/post_attachments/RLn1FMFQW7CY0uI5fMC9.jpg)
ഹലോ പാണ്ട 7884- ചൈനീസ് പാചകരീതിയിലും സലാം - അറബി പാചകരീതിയിലും രണ്ട് പുതിയ റെസ്റ്റോറന്റുകൾ ഉടൻ തന്നെ മെഡിസിറ്റിയിലുള്ള തുംബെ ഫുഡ് കോർട്ടിൽ ആരംഭിയ്ക്കും.
തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ, റോയൽ കെയർ മെഡിക്കൽസ് മാനേജിംഗ് ഡയറക്ടർ പ്രവീൺ സക്സേന, ഹോസ്പിറ്റാലിറ്റി ഡയറക്ടർ ഫർഹാദ്. സി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ തുംബെ ഹോസ്പിറ്റാലിറ്റി ഡിവിഷനും ഇലാസ് മൺട്ര ഗ്രൂപ്പുമായി സഹകരിച്ച് കൂടുതൽ റെസ്റ്റോറന്റുകൾ ആരംഭിയ്ക്കുന്നതിന് ഇലാസ് മൺട്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അനുഭവ് ഗൗതം, തുംബെ ഗ്രൂപ്പ് ആരോഗ്യ സംരക്ഷണ വിഭാഗം വൈസ് പ്രസിഡന്റ് അക്ബർ മൊയ്ദീൻ തുംബെ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
/sathyam/media/post_attachments/WjKTUFEFICFFVjEb8XW6.jpg)
തുംബെ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകളുടെ ടെറസ് ശൃംഖലയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യും. യുഎഇയിലെ ഉപഭോക്താക്കൾക്കായി വിപുലമായ ഭക്ഷണ പാനീയ വാഗ്ദാനങ്ങൾ ധാരണാപത്രം പ്രാപ്തമാക്കും.തുംബെ മെഡ്‌സിറ്റിയിൽ പ്രീമിയം ഡൈനിംഗ് അനുഭവം പ്രദാനം ചെയ്യുന്നതാണ്.
ഇന്ത്യൻ, അറബിക്, ചൈനീസ്, കോണ്ടിനെന്റൽ പാചകരീതികളുള്ള 5 റെസ്റ്റോറന്റുകൾ തുംബെ ഫുഡ് കോർട്ടിൽ ആരംഭിക്കും. വിദ്യാർത്ഥികൾ, രോഗികൾ, ഫാക്കൽറ്റി, സ്റ്റാഫ്, സന്ദർശകർ എന്നിവർക്ക് വിവിധ തരം ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന വിധം പാർട്ടികൾ സൗകര്യങ്ങളോടെ തുംബെ ഫുഡ് കോർട്ട് സജ്ജമാക്കുമെന്ന് തുംബെ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡയറക്ടർ ഫർഹാദ് സി പറഞ്ഞു.
275 ആളുകൾക്ക് സാമൂഹ്യ അകലം പാലിച്ചു ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള 5 റെസ്റ്റോറന്റുകൾ, വിഐപി സേവനങ്ങൾ, വിശാലമായ കാർ പാർക്കിംഗ് സൗകര്യമുള്ള തുംബെ ഫുഡ് കോർട്ട്, തുംബെ മെഡിസിറ്റിയിൽ പ്രവർത്തന സജ്ജമാണ്.
പാർട്ടികൾ, പ്രഭാഷണങ്ങൾ, ബിസിനസ് മീറ്റിംഗുകൾ എന്നിവ ഹോസ്റ്റു ചെയ്യുന്നതിനുള്ള പ്രൊജക്ഷൻ സംവിധാനമുള്ള വിഐപി ഡൈനിംഗ് ഏരിയയും, പാർട്ടി ഹാളും ഫുഡ് കോർട്ടിൽ ഉണ്ട്.
ഹോം ഡെലിവറികൾക്കായി തലാബത്ത് & സൊമാറ്റോ പോലുള്ള വിവിധ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ തുംബെ ഫുഡ് കോർട്ട് റെസ്റ്റോറന്റ് ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. വിവാഹ പാർട്ടികൾക്ക് ഇഷ്ടാനുസൃതം ഓർഡറുകൾ എടുക്കുന്നതിനും സൗകര്യമുണ്ട്.
സാമൂഹിക അകലം പാലിച്ചു 300 ആളുകൾക്ക് വരെ ഓപ്പൺ എയർ പാർട്ടികൾ നടത്തുന്നതിന് തുംബെ ഗ്രൗണ്ട് സജ്ജമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us