New Update
Advertisment
കുവൈറ്റ് സിറ്റി: ഷുവൈക്ക് തുറമുഖം വഴി വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ കുവൈറ്റിലേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്.
തുര്‍ക്കിയില്‍ നിന്ന് വരുന്ന കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രത്യേക കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകള്‍. 'കിബ്തി' എന്നറിയപ്പെടുന്ന സൈക്കോട്രോപിക് ഗുളികകളാണ് പിടിച്ചെടുത്തത്.
പ്രതികളെ അറസ്റ്റു ചെയ്തു. പിടിച്ചെടുത്ത ഗുളികകള്‍ ഒരു മില്യണോളം വരുമെന്നാണ് റിപ്പോര്‍ട്ട്.