കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ മടക്കം; സ്‌പോണ്‍സര്‍മാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ അംഗീകരിച്ചതായി ഡിജിസിഎ; ടിക്കറ്റ് നിരക്കുകള്‍ ഇപ്രകാരം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, December 3, 2020

കുവൈറ്റ് സിറ്റി: ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍മാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ അംഗീകരിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. നാസ്‌ ഗ്രൗണ്ട് സര്‍വീസസ് ആണ് ഇത് നിയന്ത്രിക്കുന്നത്.

കുവൈറ്റ് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് എന്നിവയില്‍ യാത്ര ചെയ്യുന്ന ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് 140 കെഡി മുതല്‍ 160 കെഡി വരെയാണ്. ഫിലിപ്പിനോ തൊഴിലാളികളുടേത് 200 കെഡി വരെ എത്തിയേക്കാം. കുവൈറ്റ് എയര്‍വേയ്‌സ് നിരക്ക് കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജസീറ എയര്‍വേയ്‌സ് ഫിലിപ്പീന്‍സിലേക്ക് പോകുന്നില്ല.

ഗാര്‍ഹിക തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ഡിസംബര്‍ ഏഴിനാണ് ആരംഭിക്കുന്നത്. 80,000 ഗാര്‍ഹിക തൊഴിലാളികളില്‍ പകുതിയും ഒന്നര മാസം മുതല്‍ രണ്ട് മാസത്തിനുള്ളില്‍ കുവൈറ്റിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

×