/sathyam/media/post_attachments/c1x36rLU7P9PwMRbaput.jpg)
കൊല്ലം: ഓയൂർ ഓട്ടു മലയിലും പരിസര പ്രദേശങ്ങളും ഭീതിയൊഴിയാതെ നാട്ടുകാർ. നിരവധി നായ്ക്കളുടെ തലയില്ലാതെ പല സ്ഥലങ്ങളിൽ കണ്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വനംവകുപ്പ് കാട്ടുപൂച്ച എന്നാണ് നിഗമനം നടത്തുന്നത്. എന്നാൽ പുലി തന്നെയാണെന്നാണ് നാട്ടുകാരുടെ സംശയം. ഈ പ്രദേശത്ത് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസറും സന്ദർശനം നടത്തി.
അടുത്ത ദിവസങ്ങളിലൊന്നും ഇവിടെ വന്യജീവികളുടെ സാമീപ്യമുള്ളതായി കാണുന്നില്ല എന്നാണ് വനംവകുപ്പ് പറയുന്നത്.
വരുംദിവസങ്ങളിൽ പ്രദേശത്ത് റാപ്പിഡ് ഫോഴ്സ് നിരീക്ഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു കൊണ്ട് വന്യജീവിയെ പിടി കൂടുന്നതിനുള്ള കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് ജീവനക്കാർ.
വനമേഖലയിൽ നിന്ന് ഇത്രയും ദൂരം താണ്ടി പുലി എത്താനുള്ള സാധ്യത കുറവാണെന്നും കാട്ടുപൂച്ച ആകാനാണ് സാധ്യത എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us