ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ആദ്യം ഇന്ത്യ നിരോധിച്ചു. അമേരിക്കയും നിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ നിരോധനങ്ങള്‍ മൂലം ഏറെ തളര്‍ന്നിരിക്കുകയാണ് 'ടിക് ടോക്'. ടിക് ടോകിന്റെ ചൈനീസ് ബന്ധമാണ് അവര്‍ക്ക് തിരിച്ചടിയായത്.
അതുകൊണ്ട് തന്നെ ചൈനീസ് ബന്ധം ഉപേക്ഷിച്ച് കരകയറാനുള്ള ശ്രമങ്ങളിലാണ് ടിക് ടോക്. അതിന്റെ ഭാഗമായി കമ്പനിയിലെ ചില ചൈനീസ് വിദഗ്ധരെ മാറ്റി നിര്‍ത്തിയിരുന്നു. ഇപ്പോഴിതാ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ടിക് ടോക് എന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി കമ്പനി ബ്രിട്ടീഷ് സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണ്. അമേരിക്കയും ടിക് ടോകിന്റെ പരിഗണനയിലുണ്ട്. ടിക് ടോക് അമേരിക്കന്‍ കമ്പനിയായി മാറിയേക്കുമെന്ന് നേരത്തെ യുഎസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചിരുന്നു.