സ്കൂട്ടറിലിരുന്ന് ടിക്ടോക് വീഡിയോ ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ടിക്ടോക് വിഡിയോ എടുക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. സ്കൂട്ടറില്‍ അമിത വേഗത്തില്‍ പായുന്ന വിഡിയോ പകര്‍ത്തിയ മൂവര്‍ സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് സ്കൂട്ടര്‍ ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നില്‍ ഇരുന്ന യുവാവ് വിഡിയോ ടിക്ടോക്കില്‍ അപ്‍ലോഡ് ചെയ്യുന്നതിനിടെ സ്കൂട്ടര്‍ ഓടിച്ച ആളിന്റെ ശ്രദ്ധ തെറ്റിയതാണ് അപകടകാരണം. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഒരാള്‍ മരിച്ചു. രാജ്യത്ത് ടിക്ടോക് വിഡിയോ ആപ്് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു.

Advertisment

Advertisment