കുവൈറ്റ് സിറ്റി: ആറു മാസം പ്രായമുള്ള കുഞ്ഞിന് പിസിആര്‍ പരിശോധനഫലമില്ലാത്തതിനാല്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര തടസപ്പെട്ട വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍.
കുവൈറ്റില്‍ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ അതിഥി സുദേഷ് നായകിനും ആറു വയസുള്ള അവരുടെ മകന്‍ ശിവാന്‍ഷിനുമാണ് യാത്ര തടസപ്പെട്ടത്. കുഞ്ഞിന് പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ ഇവരെ കുവൈറ്റ് വിമാനത്താവളത്തില്‍ തടയുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാലു മണിക്കായിരുന്നു സംഭവം.
രണ്ടു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പിസിആര്‍ പരിശോധനാഫലം വേണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞിരുന്നതിനാല്‍ കുട്ടിയുടെ പിസിആര്‍ പരിശോധനാഫലം അതിഥിയും ഭര്‍ത്താവും കൈയ്യില്‍ കരുതിയിരുന്നില്ല. എന്നാല്‍ പരിശോധനാഫലം നിര്‍ബന്ധമാണെന്ന് പറഞ്ഞ് എയര്‍പോര്‍ട്ട് സ്റ്റാഫ് തടയുകയായിരുന്നു.
20 മിനിറ്റിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്നായിരുന്നു അവരുടെ നിലപാട്. തുടര്‍ന്ന് ഇവരുടെ ബന്ധുവും കുവൈറ്റിലെ എഞ്ചിനീയറുമായ മോഹന്‍ദാസ് കമ്മത്തിനെ ഇവര്‍ ബന്ധപ്പെട്ടു. മോഹന്‍ദാസ് വിഷയം കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലാജെയെ വിഷയം ധരിപ്പിച്ചു. ശോബ കരന്ദ്‌ലാജെ ഇത് വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം പ്രശ്‌നം പരിഹരിക്കുകയായിരുന്നു. വെറും 15 മിനിറ്റിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞതായി കമ്മത്ത് പറഞ്ഞു. കരന്ദ്‌ലാജെയുമായി സംസാരിച്ചപ്പോള്‍, പ്രശ്‌നം ഉടനടി പരിഹരിക്കാനാകുമെന്ന് അവര്‍ക്ക് ഉറപ്പിലായിരുന്നെങ്കിലും, അഞ്ച് മിനിറ്റിനുള്ളില്‍ മന്ത്രി വേണ്ട കാര്യങ്ങള്‍ ചെയ്തതായും കമ്മത്ത് പറഞ്ഞു.