തൈറോയ്ഡ് അകറ്റാന്‍ ഒരു ഒറ്റമൂലി

author-image
Charlie
Updated On
New Update

publive-image

തൈറോയ്ഡ് ഇന്നത്തെക്കാലത്ത് വളരെ സാധാരണമായ ഒരു ഹോര്‍മോണ്‍ തകരാറാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ ശരിയല്ലാത്ത പ്രവര്‍ത്തം കാരണമുണ്ടാകുന്ന ഒന്ന്. തൈറോയ്ഡിന് ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാല്‍ പിന്നീട് ജീവിതകാലം മുഴുവനും കഴിച്ചു കൊണ്ടിരിയ്‌ക്കേണ്ടി വരും. അതിനു മുന്‍പായി വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറെ ഗുണകരം.

Advertisment

ഇഞ്ചിജ്യൂസ്, ക്രാന്‍ബെറി ജ്യൂസ്, ഓറഞ്ച് ജ്യൂസ്, ചെറുനാരങ്ങാജ്യൂസ് എന്നിവയാണ് ഈ പ്രത്യേക ഒറ്റമൂലിയ്ക്ക് ആവശ്യമുള്ളത്. ഇഞ്ചി ജ്യൂസ് 1 ടേബിള്‍ സ്പൂണ്‍, ക്രാന്‍ബെറി ജ്യൂസ് അരക്കപ്പ്, ഓറഞ്ച് ജ്യൂസ് അരക്കപ്പ്, ചെറുനാരങ്ങാനീര് 1 ടേബിള്‍ സ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ടത്. ഈ മിശ്രിതം ശരീരത്തിലെ ടോക്‌സിനുകള്‍ പുറത്തുകളയാന്‍ ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. ഇതുവഴി തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഈ പ്രത്യേക മിശ്രിതം സഹായിക്കും. ഈ എല്ലാ ചേരുവകളും ഒരുമിച്ചു ചേര്‍ത്തിളക്കുക. പഞ്ചസാര ചേര്‍ക്കരുത്. ഇത് ഒരു ഗ്ലാസ് വീതം പ്രാതലിനു മുന്‍പായി വെറുംവയറ്റില്‍ കുടിയ്ക്കുക. ഒരു മാസം അടുപ്പിച്ച്‌ ഇതു ചെയ്യുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കാന്‍ സഹായിക്കും. ശരീരത്തിന് ആരോഗ്യവും എനര്‍ജിയും നല്‍കുന്ന ഒരു പാനീയം കൂടിയാണിത്.

Advertisment