അപ്പാനിയുടെ 'മോണിക്ക' ടെറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

New Update

publive-image

Advertisment

പാലക്കാട്: നടൻ അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസ് 'മോണിക്ക' യുടെ ടെറ്റിൽ പോസ്റ്റർ റിലീസായി. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇതിന്‍റെ കഥ സഞ്ചരിക്കുന്നത്. തമാശയാണ് മോണിക്കയുടെ കേന്ദ്രപ്രമേയം. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു 'മോണിക്ക'യുടെ ചിത്രീകരണം. ചിത്രം ഉടനെ എത്തും.

അഭിനേതാക്കള്‍: ശരത്ത് അപ്പാനി, രേഷ്മ ശരത്ത്, സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, (കണ്ണന്‍) ഷൈനാസ് കൊല്ലം. രചന, സംവിധാനം-ശരത്ത് അപ്പാനി, നിര്‍മ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്, വിസണ്‍ പാറമേല്‍ ജയപ്രകാശ്. എഡിറ്റിംഗ് & ഡി ഐ - ഫ്രാന്‍സിസ് ലൂയിസ്, സംഗീതം, പശ്ചാത്തല സംഗീതം - വിപിന്‍ ജോണ്‍സ്. ഗാനരചന- ശരത്ത് അപ്പാനി (മലയാളം) ദിവ്യ വിഷ്ണു (ഇംഗ്ലീഷ്), ടൈറ്റില്‍ സോങ്ങ് - അക്ഷയ്, ഗായിക - മായ അമ്പാടി, ആര്‍ട്ട് - കൃപേഷ് അയ്യപ്പന്‍കുട്ടി(കണ്ണന്‍), അസോസിയേറ്റ് ഡയറക്ടര്‍ - ഇര്‍ഫാന്‍ മുഹമ്മദ്. വിപിന്‍ ജോണ്‍സ്,ക്യാമറ അസിസ്റ്റന്‍റ് - ജോമോന്‍ കെ പി, സിങ്ക് സൗണ്ട്-ശരത്ത് ആര്യനാട്, സ്റ്റില്‍സ്-തൃശ്ശൂര്‍ കനേഡിയന്‍, പ്രൊഡക്ഷന്‍ മാനേജര്‍- അഫ്സല്‍ അപ്പാനി, കോസ്റ്റ്യൂംസ് -അഫ്രീന്‍ കല്ലേന്‍, കോസ്റ്റ്യും അസിസ്റ്റന്‍റ് -സാബിര്‍ സുലൈമാന്‍ & ഹേമ പിള്ള, പിആര്‍ഒ- പി ആര്‍ സുമേരന്‍ 9446190254.

cinema sarath appani
Advertisment