ടി.ജെ സനീഷ്‌ കുമാർ ജോസഫ്‌ എംഎൽഎക്ക്‌ സ്വീകരണം നൽകി

author-image
admin
New Update

publive-image

Advertisment

തൃശൂര്‍: ജിസിസിയിലെ തൃശൂർ ജില്ലാ ഒഐസിസി, ഇൻകാസ്‌ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി എംഎൽഎ ടി.ജെ സനീഷ്‌ കുമാർ ജോസഫിന്‌ സ്വീകരണം നൽകി.

ചാലക്കുടി മണ്ഡലത്തിലും, തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളും കേന്ദ്രീകരിച്ച്‌ സനീഷ്‌ കുമാർ ജോസഫ്‌ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കും വികസനോന്മുഖ പദ്ധതികൾക്കും‌ യോഗം അഭിനന്ദങ്ങൾ അറിയിച്ചു.

ഓൺലൈനായി സംഘടിപ്പിച്ച അനുമോദനയോഗം തൃശൂർ ഡിസിസി പ്രസിഡന്റ്‌ എം.പി വിൻസന്റ്‌ ഉദ്ഘാടനം ചെയ്തു. ഇൻകാസ്‌, ഒഐസിസി‌ തൃശൂർ ജില്ലാ ജിസിസി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ.പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

publive-image

തൃശൂർ ഡിസിസി ജനറൽ സെക്രട്ടറിമാരായ രവി ജോസ്‌ താണിക്കൽ, സജി പോൾ മാടശ്ശേരി, കോഡിനേഷൻ കമ്മിറ്റി വർക്കിംഗ്‌ ചെയർമാൻ സുരേഷ്‌ ശങ്കർ, ജിസിസിയിലെ ഇൻകാസ്‌, ഒഐസിസി നേതാക്കളായ ടി.എ രവീന്ദ്രൻ, സുഭാഷ്‌ ചന്ദ്രബോസ്‌, ഷാജി മോഹൻ, നസീർ മുറ്റിച്ചൂർ, നസീർ തിരുവത്ര, ആന്റോ വാഴപ്പുള്ളി, ബെന്നി വാടാനപ്പള്ളി, ബി പവിത്രൻ അഞ്ചങ്ങാടി, നാസർ വലപ്പാട്‌, രതീഷ്‌ ഇരട്ടപ്പുഴ, ഷാന്റി തോമസ്‌, ആന്റോ അബ്രഹാം, നാസർ അൽ ദാന, മാള മുഹിയദ്ധീൻ ഹാജി, എൻ എ ഹസ്സൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ കെ.എം അബ്ദുൽ മനാഫ്‌ സ്വാഗതവും, റിയാസ്‌ ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു

oicc
Advertisment