തൃശ്ശൂര്‍ ജില്ല സൗഹൃദ വേദി ദമാം ഘടകം പുനസംഘടിപ്പിച്ചു.

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Friday, January 22, 2021

ദമാം : ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രിശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശ്ശൂര്‍ ജില്ല സൗഹൃദ വേദി സൗദി അറേബ്യയിലെ ദമാം ഘടകം പുനസംഘടിപ്പിച്ചു   ഉമ്മർ ഫാറൂഖ് പ്രസിഡണ്ടും ശശികുമാർ മുള്ളൂർക്കര സെക്രട്ടറിയും ബഷീർ വാടാനപ്പിള്ളിയെ  ട്രഷററും ആയി തെരഞ്ഞെടുത്തു.

തൃശ്ശൂര്‍ ജില്ല സൗഹൃദ വേദി ദമാം ഘടകം ഭാരവാഹികള്‍ ഉമ്മർ ഫാറൂഖ് (പ്രസിഡണ്ട്‌) , ശശികുമാർ മുള്ളൂർക്കര (സെക്രട്ടറി ),, ബഷീർ വാടാനപ്പിള്ളിയെ  (ട്രഷറര്‍) എന്നിവര്‍ 

ഭാരവാഹികള്‍ വൈസ് പ്രസിഡണ്ടുമാരായി രാജീവ് ചാവക്കാട്, അഫ്സൽ വടക്കേക്കാട്; ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് ഗുരുവായൂർ, നസീർ അമ്പലത്ത്, സാമൂഹ്യക്ഷേമം ഉണ്ണികൃഷ്ണൻ മാള, ശശി കുറൂർ, സാംസ്കാരികം ഷാജി അമ്പലത്ത്‌, സുരേഷ് ബാബു കലാ കൺവീനർ സുബ്രു ഗുരുവായൂർ, സജീവ് എസ.എൻ. പുരം കായിക കൺവീനർ ജോമോൻ, ശിശുപാലൻ എന്നിവരെയും തിരഞ്ഞെടുത്തു.

പുതിയ എക്സിക്യു്ട്ടീവ് അംഗങ്ങളായി ശ്രീ. ഖാദർമോൻ, ശ്രീ. ഖായിസ് റഷീദ്, ശ്രീ. ഹരിദാസ് മണലിത്തറ എന്നിവരെയും തിരഞ്ഞെടുത്തു. ജോളി പിടിയത്ത് ദമ്മാം ഘടകത്തിന്റെ രക്ഷാധി കാരിയായും ചുമതലയേറ്റു. രാജീവ് ചാവക്കാട് സ്വാഗതവും ശ്രീ സന്തോഷ് ഗുരുവായൂർ നന്ദിയും പറഞ്ഞു.

×