റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റി നായുള്ള ടീം ഫോർമേഷൻ മീറ്റ് മലാസിലെ അൽമാസ് ഹോട്ടലിൽ വെച്ച് നടന്നു.
ഹാരിസ് പി സി നയിക്കുന്ന തൻവീർ ഹാഷിം മാനേജരായിട്ടുള്ള ദല്ലാ - മൈലുള്ളി മെട്ട എഫ് സി, ഷഫീഖ് ലോട്ടസ് നയിക്കുന്ന ഹാരിസ് ടി കെ മാനേജരായിട്ടുള്ള അൽ അലാമി - സൈദാർപള്ളി യുണൈറ്റഡ്, മുഹമ്മദ് മുസവ്വിർ നയിക്കുന്ന അഷ്‌റഫ് കോമത്ത് മാനേജരായിട്ടുള്ള മാച്ചോ അത്ലറ്റിക്കോ ഡി ചേറ്റംകുന്ന്, സാദത്ത് കാത്താണ്ടി നയിക്കുന്ന അഷ്‌കർ വി സി മാനേജരായിട്ടുള്ള ചിറക്കര ഡൈനാമോസ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.
രജിസ്റ്റർ ചെയ്ത മെമ്പർമാരിൽ നിന്നും കളി മികവിനനുസരിച്ചു തരംതിരിച്ച പട്ടികയിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് ടീം അംഗങ്ങളെ തിരഞ്ഞെടുത്തത്. ടീം ഫോർമേഷൻ മീറ്റിന് ടി എം ഡബ്ള്യു എ സ്പോർട്സ് വിങ് കൺവീനർ മുഹമ്മദ് നജാഫ് തീക്കൂക്കിൽ, സ്പോർട്സ് വിങ് അംഗങ്ങളായ അബ്ദുൽ ബാസിത് ഖാലിദ്, മുഹമ്മദ് ഖൈസ്, അഫ്താബ് അമ്പിലായിൽ, സെറൂഖ് കരിയാടൻ, റിസാം കാത്താണ്ടി എന്നിവർ നേതൃത്വം നൽകി.
പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നടത്തുന്ന കിഡ്‌സ് ഫിയെസ്റ്റയിൽ ലിവർപൂൾ ടീമിനെ ദനിയാൽ മുഹമ്മദ് നജാഫ്, ചെൽസി ടീമിനെ ഐഹാം ജംഷീദ് എന്നിവർ നയിക്കും. ടീം സ്പോൺസർമാരായ മഹാ ഫാഷൻസ് പ്രതിനിധി ഷഫീഖ്, ടി എം ഡബ്ള്യു എ റിയാദ് പ്രസിഡണ്ട് ഫിറോസ് ഉമ്മർ,ജനറൽ സെക്രട്ടറി ഷമീർ തീക്കൂക്കിൽ, ഷഫീഖ് പി പി എന്നിവർ ടീമുകൾക്ക് വിജയാശംസകൾ നേർന്നു. എഞ്ചിനീയർ സെറൂഖ് കരിയാടൻ നന്ദി പറഞ്ഞു.
നവംബർ 15 വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണി മുതൽ റിയാദ് അൽഖർജ് റോഡിലെ ഇസ്ക്കാൻ ഹോപ്പ് ആൻഡ് ഫ്യുച്ചർ ഗ്രൗണ്ടിൽ വെച്ച് മത്സരങ്ങള്‍ അരങ്ങേറും