ദമാം മധുരം മലയാളം ടോസ്റ്റ്‌ മാസ്റ്റര്‍ ക്ലബ്ബിന് നവ നേതൃത്വം.

New Update

ദമ്മാം:- കിഴക്കന്‍ പ്രവിശ്യയിലെ സാംസ്ക്കാരിക കൂട്ടായ്മയായ മധുരം മലയാളം ടോസ്റ്റ്മാസ്റ്റെര്‍സ് ക്ലബ്ബിന്‍റെ 2019-2020 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ടോസ്റ് മാസ്റ്റർ‎മാരായ രാജു ജോർജ് ( പ്രസിഡണ്ട് ) വൈസ് പ്രസിഡ ണ്ടുമാരായി റിയാസ് അഹമ്മദ് (വിദ്യാഭ്യാസം) മുഹമ്മദ്‌ ഹനീഫ (മെമ്പര്‍ ഷിപ്പ്) മുഹമ്മദ്‌ യൂസുഫ് (പൊതുജനസമ്പര്‍ക്കം) എന്നിവരേയും ‎ഷിജില ഹമീദ് (സെക്രട്ടറി) ‎ഷാജി മുഹമ്മദ്‌ കുഞ്ഞ് (ട്രഷറർ) ഫൈസല മുഹമ്മദ്‌ (സര്‍ജന്റ് അറ്റ്‌ ‎ആംസ്) എന്നിങ്ങനെയുമായാണ്പുതിയ കമ്മിറ്റി നിലവിൽ വന്നത്‌.

Advertisment

publive-image

ഡിവിഷന്‍ എഫ് ഡയറക്ടര്‍ സിയ ഉർ റഹ്മാന്‍ ‎ന്‍റെ സാന്നിധ്യത്തില്‍ ഏരിയ ഡയറക്ടർ സലിം മുഹമ്മദ്‌ നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു.‎ മുൻപ്രസിഡണ്ടുമാരായ ബാലചന്ദ്രൻ പിള്ള, ശങ്കരന്‍ ഉണ്ണി, ഹനീഫ പെരിഞ്ചീരി, എന്നിവര്‍ യോഗനടപടികള്‍ക്ക് നേതൃത്വം നല്‍കി. സ്വാലിഹ്ഹൈദര്‍, , മുഹമ്മദ്‌ അലി, ഹബീബ് അബാടന്‍, ഖദീജ ഹബീബ്‌, നാസ്സര്‍ ഖാദര്‍, ആശിക് റഹ്മാന്‍, മുഹമ്മദ്‌ മുനീര്‍,ഹമീദ് മരക്കാശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മലയാളികൾ മലയാളത്തെ മറക്കുന്ന ഈ കാലഘട്ടത്തില മാതൃഭാഷയെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികള്‍ ചേര്‍ന്ന് ടോസ്റ്റ്‌ മാസ്റ്റര്‍ ‎ഇന്റര്‍നാഷനലുമായി (Reg.No 2807848) സഹകരിച്ച് രൂപം കൊടുത്ത മധുരം മലയാളം കഴിഞ്ഞ ആറുവര്‍ഷമായി ദമ്മാമില്‍ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മധുരം മലയാളം ടോസ്റ്റ്‌ മാസ്റ്റര്‍ .

നേതൃത്വപരമായ കഴിവുകളെ പോഷി പ്പിച്ച്‌ തങ്ങളുടെ ഉള്ളിലുള്ള ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ‎എങ്ങിനെ തന്മയത്വത്തോടേയും പേടിയില്ലാതെയും പ്രസംഗങ്ങ ളിലൂടെ അവതരിപ്പിക്കാമെന്ന തടക്കം സംഘടനാ പാടവം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന കാര്യങ്ങളിൽ പരിശീലനം നൽകി വരുന്നത് കൂടാതെ അംഗങ്ങൾക്ക്‌ മലയാള ഭാഷയിലുള്ള അറിവ്‌ വർദ്ധിപ്പിക്കുന്നതിനും മധുരം മലയാളം ക്ലബ്ബ്‌ രണ്ടാഴ്ച കൂടുന്ന എല്ലാ ഞായറാഴ്ചകളിലും ദാറുല്‍സിഹ മെഡിക്കൽ സെന്‍റെര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ക്ലാസുകള്‍ നടന്നുവരുന്നു .

കുട്ടികളിലെ നേതൃത്വപരമായ കഴിവുകൾ കണ്ടെത്തുന്നതിനായി മധുരം മലയാളം ക്ലബ്ബിനു കീഴിൽ ഗേവൽ ക്ലബ്ബും പ്രവർത്തിച്ച്‌ വരുന്നുണ്ട്. മധുരം മലയാളം ക്ലബ്ബില്‍ അംഗങ്ങളാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 0500655281-0549282499-0567708530 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു

Advertisment