ടോക്കിയോ ഒളിമ്പിക്സ്: 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മെഡൽ മത്സരത്തിന് യോഗ്യത നേടുന്നതിൽ മനു ഭാക്കര്‍,സൗരഭ് ചൗധരി കൂട്ടുകെട്ട് പരാജയപ്പെട്ടു

New Update

publive-image

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ  വീണ്ടും ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ മോഹങ്ങള്‍ പൊലിയുന്നത് കണ്ട് ആരാധകര്‍. ഇന്ന് തകര്‍പ്പന്‍ ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ മനു ഭാക്കര്‍/സൗരഭ് ചൗധരി കൂട്ടുകെട്ട് സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതാണ് കണ്ടത്.

Advertisment

രണ്ടാം റൗണ്ട് അവസാനിക്കുമ്പോള്‍ 380 പോയിന്റ് നേടിയ ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തുക മാത്രമാണുണ്ടായത്. 380 പോയിന്റ് ആണ് ഇന്ത്യ നേടിയത്. 194 പോയിന്റ് സൗരഭ് ചൗധരി നേടിയപ്പോള്‍ മനു ഭാക്കറിന് വെറും 184 പോയിന്റ് മാത്രം നേടാനായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

tokiyo olimpics
Advertisment