ടോക്യോ ഒളിംപിക്സിലെ പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

സ്പോര്‍ട്സ് ഡസ്ക്
Thursday, July 22, 2021

ടോക്യോ: ടോക്യോ ഒളിംപിക്സിലെ പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. അര്‍ജന്റീനയും ബ്രസീലും ജര്‍മനിയും സ്പെയ്നുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി കളത്തിലിറങ്ങും. ഉച്ചയ്ക്ക് ഒരു മണിക്ക് സ്പെയ്ന്‍-ഈജിപ്ത് പോരാട്ടത്തോടെയാണ് കിക്കോഫ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബ്രസീലും ജര്‍മനിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന സൂപ്പര്‍ പോരാട്ടം അഞ്ച് മണിക്ക് നടക്കും. മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന ഓസ്ട്രേലിയയോട് വൈകിട്ട് നാലിന് ഏറ്റുമുട്ടും.

നാല് ഗ്രൂപ്പുകളിലായി ആകെ 16 ടീമുകളാണ് വിശ്വ കായിക മാമാങ്കത്തിന്റെ വേദിയിലെ പുരുഷ ഫുട്‌ബോളില്‍ മാറ്റുരയ്ക്കുക. അണ്ടര്‍ 23 താരങ്ങളാണ് ടീമുകള്‍ക്കായി കളത്തിലിറങ്ങുന്നത്.

×