സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാതാവിന്റെ പള്ളി. മാതാവ് അപേക്ഷിച്ചാല്‍ ഒരിക്കലും ഉപേക്ഷിക്കാറില്ലെന്നാണ് വിശ്വാസികളുടെ അനുഭവം. ടോം കുളങ്ങര രചിച്ച മാതാവിനെക്കുറിച്ചുള്ള മനോഹരമായ ഒരു ഭക്തിഗാനം ആസ്വദിക്കാം…
ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജു മൂക്കന്നൂരും ആലപിച്ചിരിക്കുന്നത് അന്ന ബേബിയുമാണ്. കുര്യാക്കോസ് ആഴകം ഇതിന്റെ ഓര്ക്കസ്ട്രേഷന് വിര്‍വഹിച്ചിരിക്കുന്നു.
വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://youtu.be/u87HKl-zr4M
തൃക്കാക്കര: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റേതെന്ന പേരിൽ ഇറങ്ങിയ വ്യാജ വിഡിയോ എൽഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി. ജയിക്കാൻ എൽഡിഎഫ് എന്തു പണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ടു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുല്‍ റഹ്മാന്, കളമശേരി സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വ്യാജ വിഡിയോ നിര്‍മിച്ചവരെ കണ്ടെത്താനായേക്കുമെന്നും പൊലീസ് പറയുന്നു.
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി മെഡിസിന് കോണ്‍ക്ലേവ് ‘എമര്‍ജന്‍സ് 2022’ ആരംഭിച്ചു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന എമര്‍ജന്‍സി മെഡിസിന് മേഖലയെ ഇന്ത്യയില്‍ പരിചയപ്പെടുത്തിയതിലും വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതിലും പ്രാധാന പങ്കുവഹിച്ച കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളുടെ നേതൃത്വത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. എമര്‍ജന്‍സ് 2022 രാജ്യത്തിന്റെ എമര്‍ജന്‍സി മെഡിസിന് മേഖലയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും, നൂതനമായ ചികിത്സാ മേഖലകളെ കുറിച്ചുള്ള അറിവ് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലുമുള്ള സാധാരണക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ക്ക് പരിചിതമാക്കുവാനായി കോണ്‍ക്ലേവിന്റെ […]
കടുത്തുരുത്തി: എൽജെഡി മുൻ സംസ്ഥാന പ്രസിഡന്റും, രാജ്യസഭാ അംഗവും ആയിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ രണ്ടാം അനുസ്മരണ യോഗവും, പുഷ്പാർച്ഛനയും എൽജെഡി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവയിൽ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ടോമി മ്യാലിൽ അധ്യക്ഷൻ ആയിരുന്നു. കേരള കോൺഗ്രസ് (ജേക്കബ്) സ്റ്റേറ്റ് കമ്മിറ്റി അംഗവും, മുളക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റും ആയിരുന്ന കെ.പി. ജോസഫ് അനുസ്മരണയോഗം ഉത്ഘാടനം ചെയ്തു. മുഖ്യ അനുസ്മരണ പ്രഭാഷണo എൽജെഡി സ്റ്റേറ്റ് കമ്മറ്റി അംഗം ടി.എം. ജോസഫ് നടത്തി. കോൺഗ്രസ് മണ്ഡലം […]
കുവൈറ്റ്: ഫ്ലൈറ്റെർസ് എഫ്സിയുടെ ജനറൽ ബോഡി യോഗം മെയ് 26 ന് ബദ്ർ അൽ സമ ഹാളിൽ വെച്ച് നടന്നു. ക്ലബ് സെക്രട്ടറി അഷ്കർ അധ്യക്ഷത വഹിച്ചു. ടീം ക്യാപ്റ്റൻ മുസ്തഫ സ്വാഗതവും വിഷയാവതരണം ക്ലബ് പ്രസിഡന്റ് ശുഐബ് ഷെയ്ഖും നടത്തി. ആശംസകൾ അറിയിച്ച് സലീം, രിഫാഇ, മുസ്തഫ സാൽമിയ എന്നിവർ സംസാരിച്ചു. ഉദയൻ അൽ നൂർ നന്ദി പ്രകാശിപ്പിച്ചു. 2022 – 2024 ഫ്ലൈറ്റെർസ് എഫ്സി ഭാരവാഹികളായി അഹ്മദ് കല്ലായി (ഡയറക്ടർ), ശുഐബ് ഷെയ്ഖ് (പ്രസിഡണ്ട്), […]
ലണ്ടൻ: മാൻ ബുക്കർ പ്രൈസ് തനിക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്ന് എഴുത്തുകാരി ഗീതാഞ്ജലി ശ്രീ. സാഹിത്യത്തോടും എഴുത്തുകാരിയെന്ന് നിലയ്ക്ക് തനിക്ക് സ്വയമേവയും കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്ന നേട്ടമാണിത്. ടൂംബ് ഓഫ് സാൻഡിന് ലഭിച്ച പുരസ്കാരത്തിന്റെ നിറവിൽ സംസാരിക്കുകയായിരുന്ന ഗീതാഞ്ജലി. ആദ്യമായാണ് ഒരു ഹിന്ദി എഴുത്തുകാരിക്കും ഇന്ത്യൻ ഭാഷയിൽ എഴുതിയ ഒരു സാഹിത്യ സൃഷ്ടിക്കും ബുക്കർ കിട്ടുന്നത്. പുരസ്കാരത്തെ ഹിന്ദി ഭാഷയ്ക്കും സാഹിത്യത്തിനും ലഭിച്ച അംഗീകാരമായി കാണുന്നുവെന്നു. അംഗീകാരങ്ങൾ ലഭിക്കേണ്ടതായ ധാരാളം സൃഷ്ടികൾ ഹിന്ദിയിലുണ്ടെന്നും ഗീതാഞ്ജലി ഇന്ത്യ ടുഡേയോട് […]
കൊച്ചി: നടി കേസിൽ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഉയർന്ന ബലാത്സംഗ കേസിൽ പൊലീസ് കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആലുവ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് അന്വേഷണം നിര്‍ജ്ജീവമാണെന്ന് കാണിച്ച് യുവതി കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ആയി സമർപ്പിക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടത്. മുമ്പ് മെയ് 19 ന് അന്വേഷണ ഉദ്യോഗസ്ഥർ ഒരു റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും […]
കോട്ടയം: പി സി ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്. നാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ നാളെ 11 മണിക്ക് ഹാജരാകണം. പി സി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പോകാനിരിക്കെയാണ് പൊലീസ് നീക്കം. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകന്റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നായിരുന്നു പി സി ജോര്‍ജ് പറഞ്ഞത്. പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി […]
കൊച്ചി: ഡോ. ജോ ജോസഫിനെതിരായ വീഡിയോ പ്രചാരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഞെട്ടിക്കുന്നതെന്ന് മന്ത്രി പി.രാജീവ്. ആരാണ് ഇങ്ങനെ ഒരു ദൃശ്യം കിട്ടിയാൽ പ്രചരിപ്പിക്കാത്തത് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇത് കേരളത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഇത്തരം ഒരു പ്രതികരണത്തിലൂടെ പ്രതിപക്ഷ നേതൃ സ്ഥാനത്തിരിക്കാൻ താൻ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വി.ഡി.സതീശനെന്നും പി.രാജീവ് പറഞ്ഞു. കോൺഗ്രസ് സ്വീകരിച്ച അധമമായ പ്രചാരണ രീതിക്കെതിരെ പല കോണുകളിൽ നിന്നും എതിർപ്പുണ്ട്. കോൺഗ്രസ്സിനുള്ളിൽ തന്നെ പ്രതിഷേധം ഉണ്ട്. അവർ ഇടത് പക്ഷത്തിന് വോട്ട് […]
ഡൽഹി: ഇന്ത്യയിൽ 80 ശതമാനം കുട്ടികളും ഓൺലൈൻ പഠനം താൽപര്യപ്പെടുന്നില്ലെന്ന് സർവേ. 24 ശതമാനം പേർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചിട്ടില്ല, വാഹനത്തിൽ സ്കൂളിലേക്ക് പോകാൻ കഴിയുന്നവർ 47 ശതമാനം മാത്രമാണെന്നും വിദ്യാഭ്യാസ വകുപ്പ് സി.ബി.എസ്.സിയുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ രാജ്യവ്യാപകമായി നടത്തിയ നാഷണൽ അച്ചീവ്മെന്റ് സർവേ പറയുന്നു. 2021 നവംബർ 12 ന് നടന്ന സർവേയിൽ 34 ലക്ഷം കുട്ടികളെയാണ് പഠനവിധേയമാക്കിയത്. സ്കൂൾ അന്തരീക്ഷം, കുട്ടികളുടെ പ്രദേശം, ജെൻഡർ, സമുദായം തുടങ്ങിയവ പരിഗണിച്ച് 720 ജില്ലകളിലായി കുട്ടികളുടെ […]