Advertisment

തക്കാളി നിറയെ കായ്കളുണ്ടാകാൻ മൂന്ന് വഴികൾ

author-image
admin
New Update

അടുക്കളയില്‍ നിത്യ സാന്നിധ്യമാണ് തക്കാളി. എന്നാല്‍ നമ്മുടെ നാട്ടില്‍ തക്കാളി വളര്‍ത്താന്‍ നോക്കിയാലോ…? അത്ര നല്ല വിളവ് ഒരിക്കലും കിട്ടാറില്ല. കേരളത്തിലെ മണ്ണിന്റെ പ്രത്യേകതയാണിത്. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ നമ്മുടെ തക്കാളിച്ചെടിയും നല്ല വിളവ് തരും.

Advertisment

publive-image

1. എല്ലുപൊടി

മാസത്തിലൊരിക്കല്‍ എല്ലു പൊടി തക്കാളിച്ചെടിക്ക് നല്‍കണം. ഒരു ചെടിയുടെ ചുവട്ടില്‍ ഒരു പിടിയെന്ന തോതില്‍ നല്‍കിയാല്‍ മതി. വേരിന്റെ ചുവട്ടില്‍ നിന്ന് അല്‍പ്പം മാറി മണ്ണു മാറ്റി വേണം എല്ലുപൊടിയിട്ടു നല്‍കാന്‍. കായ്കള്‍ എളുപ്പം പിടിക്കാനിതു സഹായിക്കും.

2. വെള്ളം കൊണ്ടു തുരത്താം വെള്ളീച്ചയെ

വെള്ളീച്ചയുടെ ശല്യം തക്കാളിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതിനു പരിഹാരമാണ് നന. നന്നായി നനയ്ച്ചു കൊടുത്താല്‍ കഴിയുമെങ്കില്‍ സ്േ്രപ ചെയ്താല്‍ വെള്ളീച്ചയുടെ ശല്യമുണ്ടാകില്ല. ഇലകളിലും തണ്ടിലുമെത്തുന്ന തരത്തില്‍ വേണം നനയ്ക്കാന്‍.

3.വാട്ടരോഗത്തിന് സ്യൂഡോമോണസ്

വാട്ടരോഗമാണ് കേരളത്തിലെ തക്കാളിച്ചെടികളുടെ പ്രധാന ശത്രു. നല്ല പോലെ വളര്‍ന്ന് വരുന്ന ചെടികള്‍ ഒരു സുപ്രഭാതത്തില്‍ വാടിപ്പോകുന്നത് കാണാം. ഇതിനു നല്ലൊരു പരിഹാരമാണ് സ്യൂഡോമോണസ്. 15 ദിവസത്തിലൊരിക്കല്‍ സ്യൂഡോമോണസ് തളിക്കുക. ചെടിയുടെ ഇലകളിലും തണ്ടിലും ചുവട്ടിലുമെല്ലാം എത്തുന്ന തരത്തില്‍ വേണം തളിക്കാന്‍. വാട്ടരോഗത്തിനെ ചെറുക്കാന്‍ ഏറ്റവും നല്ല പ്രതിവിധിയാണിത്.

Advertisment