Advertisment

സൗദിയില്‍ നിതാഖാത് നടപ്പാക്കിയ സ്ഥാപനങ്ങളുടെ എണ്ണം 12.3 ലക്ഷം .

author-image
admin
Updated On
New Update

1.നിതാഖാത് നടപ്പാക്കിയ സ്ഥാപനങ്ങളുടെ എണ്ണം 12.3 ലക്ഷമായി ഉയർന്നതായി തൊഴിൽ,സാമൂഹിക വികസന മന്ത്രാലയം സൗദിവൽക്കരണം 6% വർധിച്ചു.

Advertisment

publive-image

റിയാദ്: സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് നടപ്പാ ക്കിയ സ്ഥാപനങ്ങളുടെ എണ്ണം 12.3 ലക്ഷമായി ഉയർന്നതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാന വശേഷി വികസനനിധി അറിയിച്ചു.

ഈ വർഷം രണ്ടാം പാദത്തിൽ സൗദിവൽക്കരണം പാലിച്ച സ്ഥാപനങ്ങളുടെ എണ്ണത്തിൽ 6% വളർച്ച രേഖപ്പെടുത്തി.3,01,190 സ്ഥാപനങ്ങളാണ് നിതാഖാത്ത് വ്യവസ്ഥകൾ പൂർണമായി പാലിക്കാത്തത്. സൗദിയിലെ സ്വകാര്യ മേഖലയിൽ സൗദിവ ൽകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2011ലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിതാഖാത്ത് നടപ്പാക്കിയത്.

2.സൈനികാവിശ്യങ്ങള്‍ക്കായി ആയുധങ്ങള്‍ തദ്ദേശിയമായി നിര്‍മ്മിക്കാന്‍ അനുമതി നല്‍കി രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ആയുധ നിര്‍മ്മാണത്തിന് ലൈസന്‍സുകള്‍ അനുവദിക്കുക.

publive-image

സൗദിയില്‍ സൈനികാവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ തദ്ദേശിയമായി നിര്‍മ്മിക്കാന്‍ അനുമതി നല്‍കും. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ആയുധ നിര്‍മ്മാണ ത്തിന് ലൈസന്‍സുകള്‍ അനുവദിക്കുക. ആയുധ നിര്‍മ്മാണ അനുമതി വഴി രാജ്യത്തെ യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യതകളും ഉറപ്പ് വരുത്തും.

ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡ്‌സ്ട്രീസ് അഥവാ ഗാമിയാണ് ലൈസന്‍സുകള്‍ അനുവദിക്കുക. സൈനികാവശ്യ ത്തിന് ഉപോയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍, സൈനീക ഉപകരണങ്ങള്‍, വ്യക്തിഗത സൈനിക ഉപകര ണങ്ങള്‍, സൈനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ തദ്ദേശിയമായി നിര്‍മ്മി ക്കാനാണ് ലൈസന്‍സുകള്‍ അനുവദിക്കുക.

രാജ്യത്തിന്‍റെ പുതിയ തീരുമാനം ഈ മേഖലയില്‍ വിദേശ പ്രാദേശിക നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഗാമി ഗവര്‍ണര്‍ അഹമ്മദ് അല്‍ ഒഹലി വ്യക്തമാക്കി.രാജ്യത്തിന്‍റെ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ പകുതിയെങ്കിലും പ്രാദേശി കമായി നിര്‍മ്മിക്കാന്‍ പദ്ധതികളാവിഷ്‌കരിക്കുമെന്ന് കഴിഞ്ഞ റിയാദ് ഇന്‍വെസ്റ്റ്‌മെന്‍റ് ഫോറത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപി ച്ചിരുന്നു.

ഇതിന്‍റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതിയെന്നും ഗാമി ഗവര്‍ ണര്‍ കൂട്ടിചേര്‍ത്തു. ഇത് വഴി സ്വദേശികള്‍ക്ക് നാല്‍പ്പതിനായി രം തൊഴില വസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നും അഹമ്മദ് അല്‍ ഒഹലി വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ സൈനി കാവശ്യത്തിനുള്ള ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യ ങ്ങളിലൊന്നാണ് സൗദി അറേബ്യ.

3.ഉംറ സേവനം നിലവാരം ഉയര്‍ത്തിയും തട്ടിപ്പിന് വിലങ്ങിട്ടും സൗദി അറേബ്യ.

publive-image

വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ തീര്‍ഥാടനത്തിനുള്ള ചിലവില്‍ പതിനായിരം രൂപയോളം വർധിക്കും. സേവന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. തുടര്‍ച്ചയായി ഉംറ ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ടായിരം റിയാല്‍ ഫീസ് പിന്‍വലിച്ചിട്ടുണ്ട്.

വിദേശ ട്രാവല്‍ കന്പനികളെ സൌദിയിലെ ഉംറ കന്പനികള്‍ ഇക്കാര്യം അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് 2500 രൂപ വരെയാണ് ട്രാവല്‍സുകള്‍ ഈടാക്കി യിരുന്നത്.

രണ്ട് ഘട്ടമായി പതിനായിരം രൂപയോളം വര്‍ധിച്ചത്. നേരത്തെ പാസ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കാന്‍ വിദേശ ഉംറ ഏജന്‍സിക ള്‍ക്ക് നൂറ് റിയാലായിരുന്നു ചിലവ്.  1800 രൂപ വരെ. ഇതാദ്യം 250 റിയാലായും കഴിഞ്ഞ ദിവസം 498.16 റിയാലായും ഉയര്‍ത്തി.

ഇതിന് പുറമെ സൌദി ഹോട്ടലുകളിലെ നികുതിയും ഇന്ത്യയി ലെ നികുതിയും ഉള്‍പ്പെടെ ആകെ തുക 575 റിയാലിനടുത്ത് വരും. ഇന്ത്യന്‍ രൂപ പതിനായിരം രൂപയിലേറെ വര്‍ധന.

ഇതിന് പുറമെ ഇത്തവണ മുതല്‍ തട്ടിപ്പുകള്‍ക്ക് വിലങ്ങിടാന്‍ പ്രത്യേക പോര്‍ട്ടല്‍ വഴിയാണ് ഉംറ വിസകള്‍ ലഭിക്കുക.

മക്കയിലേയും മദീനയിലേയും താമസിക്കാനുള്ള ഹോട്ടലുകള്‍, യാത്രാ ചെലവുകള്‍ എന്നിവ മുന്‍കൂട്ടിയടച്ച് രസീതി കാണി ച്ചാലേ വിസ സ്റ്റാന്പ് ചെയ്യൂ. ഉന്നത നിലവാരത്തിലുള്ള ഹോട്ട ലുകളും യാത്രാ സംവിധാനങ്ങളും സൗദി ഉംറ മന്ത്രാലയ ത്തിന്റെ പ്രത്യേക പോര്‍ട്ടലില്‍ നിന്നും തിരഞ്ഞെടുക്കണം. സേവന നിലവാരം ഉയരുന്നതിനനുസരിച്ച് ചാര്‍ജ് വര്‍ധിക്കും

മുഴുവന്‍ തുകയും മുന്‍കൂട്ടിയടക്കുന്നതിനാല്‍ തീര്‍ഥാടകരെ കബളിപ്പിക്കാനാകില്ല. രണ്ടു വയസ്സിനു മുകളിലുള്ള   സാധാരണ നിരക്കിലാകും ഇനി മുതല്‍ സേവനം. നേരത്തെ രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് കുട്ടികള്‍ക്കായുള്ള പ്രത്യേക നിരക്കില്‍ ഉംറ വിസ അനുവദിച്ചിരുന്നു. ഇതിനി ഉണ്ടാകില്ലെന്ന് സൗദി എജന്റ് അറിയിച്ചതായി ഇന്ത്യയിലെ ട്രാവല്‍ ഏജന്റുകള്‍ പറയുന്നു,

4.സൗദിയില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവ്.

publive-image

സൗദിയില്‍ ടൂറിസ്റ്റ് ഗൈഡന്‍സ് ലൈസന്‍സുകള്‍ അനുവദിച്ച തില്‍ വന്‍ വര്‍ധനവ്. രാജ്യത്ത് എത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ രേഖപ്പെടുത്തിയ വര്‍ധനവാണ് ടൂര് ഗൈഡന്‍സ് ലൈസന്‍സുകള്‍ നേടുന്നതില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്.

ജനറല്‍ അതോറിറ്റി ഫോര്‍ ടൂറിസം വകുപ്പിന് കീഴില്‍ ഈ വര്‍ഷം അനുവദിച്ച ടൂര്‍ ഗൈഡന്‍സ് ലൈസന്‍സുകളിലാണ് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ അനുവദിച്ച ലൈസന്‍സുകളുടെ കണക്കുകളാണ് മന്ത്രലയം പ്രസിദ്ധീകരിച്ചത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേ ക്ഷിച്ച ഇരുന്നൂറ്റി ഇരുപത്തി നാല് ശതമാനം വര്‍ധന വാണ് രേഖപ്പെടുത്തിയത്.

ഈ വര്‍ഷം ഇത് വരെ അനുവദിച്ചത് മുന്നൂറ്റി പതിനഞ്ച് പുതിയ ലൈസന്‍സുകള്‍. മുന്‍വര്‍ഷം ഇതേ കാലയളവില്‍ തൊണ്ണൂറ്റി ഏഴ് ലൈസന്‍സുകള്‍. അനുവദിച്ചു.

മദീന കേന്ദ്രമായാണ് ഏറ്റവും കുടൂതല്‍ ടൂര്‍ ഗൈഡുകള്‍ രാജ്യത്ത് പ്രവര്‍ത്തി ക്കുന്നത്. വനിതകളുടേത് ഉള്‍പ്പെടെ ആയിരത്തി നാഞ്ഞൂറിലധികം പുതിയ അപേക്ഷകള്‍ ലൈസന്‍ സിനായി ലഭിച്ചിട്ടുണ്ട്. ഇവ അന്തിമ അനുമതിക്കായി മന്ത്രാല ത്തിന് സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.

അപേക്ഷകര്‍ക്ക് മതിയായ പരിശീലനങ്ങളും കോഴ്‌സുകളും നല്‍കിയാണ് മന്ത്രാലയം ലൈസന്‍സുകള്‍ അനുവദിക്കുക. പരിചയ സമ്പന്നരും ഉന്നത സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി യവരുമായ ഗൈഡുകള്‍ക്ക് ഒരു ദിവസം ശരാശരി മൂവായിരം റിയാലാണ് വേതനം. രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടു ത്തിയതാണ് ഈ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷി ക്കാന്‍ ഇടയാക്കിയത്.

5.ഫ്‌ളൈനാസ് കരിപ്പൂര്‍ റിയാദ് സര്‍വീസ് അടുത്ത മാസം,  ജിദ്ദയിലേക്കും ദമാമിലേക്കും കണക്ഷന്‍, അടുത്ത മാസം 16 മുതൽ സര്‍വീസ് ആരംഭിക്കും. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

publive-image

കരിപ്പൂരിൽ നിന്ന് റിയാദിലേക്കുളള സൗദി അറേബ്യൻ വിമാന കമ്പനിയായ ഫ്‌ളൈനാസ് സർവീസുകൾ അടുത്ത മാസം 16 മുതൽ ആരംഭിക്കും. വിമാന കമ്പനി വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭി ച്ചിട്ടുണ്ട്.

കരിപ്പൂർ-റിയാദ് മേഖലയിൽ ആഴ്ചയിൽ മൂന്ന് സർവീസു കളാണ് വിമാന കമ്പനി നടത്തുക. തിങ്കൾ, ബുധൻ, വെളളി ദിവസ ങ്ങളിലാണ് സർവീസ്. പുലർച്ചെ 12.50 ന് റിയാദിൽ നിന്നും പുറ പ്പെടുന്ന വിമാനം രാവിലെ 8.35 ന് കരിപ്പൂരിലെത്തും. തിരിച്ച് 9.25 ന് പുറപ്പെട്ട് 12 ന് റിയാദിലെത്തും.

ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളും ലഭ്യമാണ്. നേരത്തെ ഹജ് സർവീസിന് കരിപ്പൂരിലെത്തിയ ഫ്‌ളൈനാസ് പിന്നീട് കരിപ്പൂരിലേക്ക് യാത്ര സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

6.ഒമ്പതു വയസ്സുകാരൻ നടത്തിയ വെടിവെപ്പിൽ സൗദി പൗരൻ മരിച്ച കേസിൽ തോക്കിന്റെ ഉടമയെ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ്.

publive-image

ദമാം- വിവാഹാഘോഷത്തിനിടെ ഒമ്പതു വയസ്സുകാരൻ നടത്തിയ വെടിവെപ്പിൽ സൗദി പൗരൻ മരിച്ച കേസിൽ തോക്കിന്റെ ഉടമയെ അറസ്റ്റ് ചെയ്തതായി കിഴ ക്കൻ പ്രവിശ്യ പോലീസ് അറിയിച്ചു.

അറസ്റ്റിലായ പ്രതിയുടെ സഹോദരനാണ് വെടിവെപ്പ് നടത്തി യത്. വിവാഹാഘോ ഷത്തിനിടെ സൗദി പൗരന് വെടിയേറ്റതായി വെള്ളിയാഴ്ച രാത്രിയാണ് പോലീസിൽ വിവരം ലഭിച്ചത്. തുടർ ന്ന് നടത്തിയ അന്വേഷണത്തിലാണ് വെടിവെപ്പ് നടത്തുന്നതിന് ഉപയോഗിച്ച തോക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞത്.

ഇയാളുടെ സഹോദരനായ ഒമ്പതു വയസ്സുകാരനാണ് വെടി വെപ്പ് നടത്തിയതെന്നും വ്യക്തമായി. സംഭവത്തിൽ നിയമാ നുസൃത നടപടികൾ സ്വീകരിച്ചതായി കിഴക്കൻ പ്രവിശ്യ പോലീസ് അറി യിച്ചു

7. "മഅ്‌റൂഫ" സേവനത്തിന് തുടക്കമായി പുതിയ സേവനം ഉയർന്ന ഗുണമേന്മയുള്ള സേവനം സൗദി പൗരന്മാർക്കും വിദേശികൾക്കും ലഭ്യമാക്കാന്‍.

publive-image

റിയാദ് - ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് എളുപ്പ മാക്കുന്നതിനും വ്യവസ്ഥാപിതമാക്കുന്നതിനും ഉയർന്ന ഗുണമേന്മയുള്ള സേവനം സൗദി പൗരന്മാ ർക്കും വിദേശി കൾക്കും ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. 'മഅ്‌റൂഫ' എന്നാണ് പുതിയ സേവനത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടൽ വഴിയാണ് പുതിയ സേവനം ആരംഭിച്ചി രിക്കുന്നത്.

ഫിലിപ്പൈൻസിൽ നിന്ന് 8850 റിയാൽ സ്ഥിരനിരക്കിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ സേവനം ഉപയോക്താക്കളെ സഹായിക്കുന്നു. പതിവ് റിക്രൂട്ട്‌മെന്റ് നിരക്കിന്റെ പകുതിയിലും കുറവാണിത്. മൂല്യവർധിത നികുതി ഉൾപ്പെടാതെയാണ് ഫിലിപ്പൈൻസിൽ നിന്നുള്ള ഗാർ ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് 8850 റിയാൽ നൽകേണ്ടത്. '

മഅ്‌റൂഫ' സേവനം വഴി 45 ദിവസത്തിനകം റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തി യാക്കി വേലക്കാരികളെ സൗദിയിൽ എത്തിക്കുന്നതിനു സാധിക്കും. ഇതിന് വേല ക്കാരിയുടെ പേര് സൗദി പൗരന്മാർ പ്രത്യേകം തെരഞ്ഞെടുക്കണമെന്ന് വ്യവ സ്ഥയുണ്ട്.

ഫിലിപ്പൈൻസിൽ നിന്ന് വേലക്കാരിയെ റിക്രൂട്ട് ചെയ്യുന്നതി നുള്ള വിസ നേടിയും വേലക്കാരിയുടെ പേര്, പാസ്‌പോർട്ട് നമ്പർ, ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ എന്നിവ അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയും പുതിയ സേവനം പ്രയോജന പ്പെടുത്തുന്നതിന് സാധിക്കും.

റിക്രൂട്ട്‌മെന്റ് അപേക്ഷകൾ സ്വീകരിക്കു ന്നതിനും നടപടികൾ പൂർത്തിയാക്കുന്നതിനും ഏറ്റവും മികച്ച റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായി പുതിയ സേവനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്.

സൗദി പൗരന്മാർ താമസിക്കുന്ന നഗരങ്ങൾക്കനുസരിച്ച് സേവനം നൽകുന്ന റിക്രൂട്ട്‌മെ ന്റ് ഓഫീസിനെ 'മഅ്‌റൂഫ' സേവന സിസ്റ്റം ഓട്ടോമാറ്റിക് ആയി തെരഞ്ഞെടുക്കും. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പോർട്ടലിൽ മാത്രമായി 'മഅ്‌റൂഫ' സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്.

ആയിരത്തി ലേറെ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും കമ്പനിക ളുടെയും പേരുവിവരങ്ങൾ പരിശോധിക്കുന്നതിനും ഈ സ്ഥാപ നങ്ങൾ ഈടാക്കുന്ന നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്തു നോക്കുന്നിതിനും മുസാനിദ് പോർട്ടൽ ഉപയോക്താക്കൾക്ക് അവസരമൊരുക്കും. .

8.ഫൈസൽ ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു.

publive-image

റിയാദ് ∙ സൗദിയിലെ ഫൈസൽ ബിൻ ഫഹദ് ബിൻ മിഷാരി ബിൻ ജിൽവി അൽ സൗദ് രാജകുമാരൻ അന്തരിച്ചു. അൽ ഖാസിം മേഖലാ മുൻ മേധാവിയായിരുന്ന ഫഹദ് ബിൻ മിഷാരിയുടെ മകനാണ്. റിയാദിൽ കബറടക്കം നടത്തി.

9.പുതിയ ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ സ്ഥാനമേറ്റു.

publive-image

ജിദ്ദ: പുതിയ ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ സ്ഥാനമേറ്റു. അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിെൻറ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, സ്റ്റേറ്റ് മന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ്, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ, റോയൽ കോർട്ട് മേധാവി ഫഹദ് അൽഇൗസ എന്നിവർ സന്നിഹിതരായിരുന്നു.

ശനിയാഴ്ചയാണ് ഉൗർജ വകുപ്പ് മന്ത്രിയായി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനെ നിയമിച്ചുള്ള രാജകൽപന പുറപ്പെടുവിച്ചത്.

10.മക്കയില്‍ ഹറാജില്‍ വര്‍ക്ക്‌ഷോപ്പിലും ഗോഡൗ ണിലും തീ പടര്‍ന്നുപിടിച്ച് രണ്ടു പേര്‍ മരിച്ചു..

publive-image

മക്ക- അല്‍മുഅയ്‌സിം ഹറാജില്‍ വര്‍ക്ക്‌ഷോപ്പിലും ഗോഡൗ ണിലും തീ പടര്‍ന്നുപിടിച്ച് രണ്ടു പേര്‍ മരിച്ചു. സമീപത്തെ കൂടുതല്‍ സ്ഥാപനങ്ങ ളിലേക്ക് തീ പടര്‍ന്നു പിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. തുടര്‍ നടപടികള്‍ക്കായി മൃതദേഹങ്ങള്‍ മോര്‍ച്ചറി യിലേക്ക് നീക്കി.

അഗ്നിബാധയെ കുറിച്ച് രാവിലെ 7.04 ന് ആണ് സിവില്‍ ഡിഫ ന്‍സ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ നായിഫ് അല്‍ശരീഫ് പറഞ്ഞു. മര ഉരുപ്പടികള്‍ നിര്‍മിക്കുന്ന വര്‍ക്ക് ഷോപ്പിലും സമീപത്ത് ഹജ് തമ്പുകളില്‍ ഉപയോഗിക്കുന്ന കട്ടിലുകളും ബെഡുകളും മറ്റും സൂക്ഷിച്ച ഗോഡൗണിലുമാണ് തീ പടര്‍ന്നുപിടിച്ചത്.

publive-image

വര്‍ക്ക്‌ഷോപ്പിന്റെ പിന്‍വശത്തെ മുറിയിലുണ്ടായിരുന്ന രണ്ടു തൊഴിലാളി കളാണ് മരിച്ചത്. തീയണച്ച് പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് മുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ തൊഴി ലാളികളെ കണ്ടെത്തിയതെന്നും മേജര്‍ നായിഫ് അല്‍ശ രീഫ് പറഞ്ഞു.

.

Advertisment