2020 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കുവൈറ്റില്‍ ആകെയുള്ളത് 208,500 കെട്ടിടങ്ങളാണെന്ന് റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 2, 2021

കുവൈറ്റ് സിറ്റി: 2020 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കുവൈറ്റില്‍ ആകെയുള്ളത് 208,500 കെട്ടിടങ്ങളാണെന്ന് റിപ്പോര്‍ട്ട്. 2019ല്‍ ഇത് 207,200 ആയിരുന്നു. അല്‍-ഷാള്‍ ഇക്കണോമിക് റിപ്പോര്‍ട്ടാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ ബില്‍ഡിംഗ്‌സ് & യൂണിറ്റ്‌സ് ഡയറക്ടറി പ്രകാരം കെട്ടിടങ്ങളുടെ എണ്ണം 0.657 ശതമാനം വര്‍ധിച്ചു. ഇത് 2019 അവസാനം രേഖപ്പെടുത്തിയ 1.2 ശതമാനം വാര്‍ഷിക വളര്‍ച്ചയേക്കാള്‍ കുറവാണ്.

2020-ലെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2011ല്‍ ഇത് 0.662 ശതമാനമായിരുന്നു. ഒഴിഞ്ഞ കെട്ടിടങ്ങളുടെ എണ്ണം 10.3 ശതമാനമായി കുറഞ്ഞു (21,600). 2019ല്‍ ഇത് 10.5 ശതമാനമായിരുന്നു (21,800).

×