കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; ഇതുവരെ നാമനിര്‍ദ്ദേശം നല്‍കിയത് 220 പേര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, October 30, 2020

കുവൈറ്റ് സിറ്റി: കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്റെ ആദ്യയാഴ്ച പിന്നിടുമ്പോള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 220 പേര്‍. ഇതില്‍ 19 പേര്‍ വനിതകളാണ്. വ്യാഴാഴ്ച 27 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

ഒന്ന് രണ്ട് മണ്ഡലങ്ങളില്‍ ഇന്നലെ നാലു പേര്‍ വീതവും, മൂന്നിലും നാലിലും ആറു പേരും വീതവും, അഞ്ചില്‍ ഏഴു പേരും ഇന്നലെ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ ഒന്നാം മണ്ഡലത്തില്‍ 48 പേരും രണ്ടില്‍ 28 പേരും മൂന്നില്‍ 56 പേരും നാലില്‍ 49 പേരും അഞ്ചില്‍ 39 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുന്‍ എംപിമാരായ അദ്‌നാന്‍ അബ്ദുല്‍സമദ്, യൂസഫ് അല്‍ ഫദല, ഖലീല്‍ അബുല്‍, അല്‍ സൈഫിമുബാറക്, കമല്‍ അല്‍ അവാദി എന്നിവരും ഇന്നലെ നാമനിര്‍ദ്ദേശം നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

×