സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
പാരിസ്: ഐവറി കോസ്റ്റ് ദേശീയ ഫുട്‌ബോള്‍ താരം സെര്‍ജി ഔരിയറിന്റെ സഹോദരന്‍ ക്രിസ്റ്റഫര്‍ ഔരിയര്‍ (26) വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഫ്രാന്‍സിലെ ഒരു നിശാ ക്ലബിന് പുറത്തുവച്ചാണ് ക്രിസ്റ്റഫറിന് വെടിയേറ്റത്.
Advertisment
ഉടന്‍ തന്നെ ടോളൗസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ക്രിസ്റ്റഫറും ഫുട്‌ബോള്‍ താരമാണ്. സെര്‍ജി ഔരിയര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോസ്പറിനായും കളിക്കുന്നുണ്ട്.