Advertisment

പുതുതലമുറക്ക് ഇലക്ട്രിക്ക് സെെക്കിളുമായി ടൗച്ചെ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പുതുതലമുറ ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കി ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ട് ആപ്പ് കമ്പനിയായ ടൗച്ചെ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഹീലിയോ എച്ച്100 എന്ന ഇലക്ട്രിക് സൈക്കിളിന് 48,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

രണ്ട് മോഡലുകളിലാണ് ഇലക്ട്രിക് സൈക്കിൾ വിപണിയിൽ അവതരിപ്പിക്കുന്നത്. ഒരു തവണ ചാർജ് ചെയ്യുമ്പോൾ 60 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്നതാണ് ഒരു മോഡൽ. രണ്ടാമത്തെതിന് 80 കിലോമീറ്ററാണ് ദൂരപരിധി. ആരോഗ്യക്ഷമതയുടെ ഭാഗമായി ഇലക്ട്രിക് സംവിധാനത്തിന്റെ സഹായമില്ലാതെ സൈക്കിൾ ചവിട്ടാനും സാധിക്കും.

ഡിറ്റാച്ചബിൾ ലിഥിയം അയോൺ ബാറ്ററിയും 250 ഡബ്ല്യൂ റിയർ ഹബ് മോട്ടോറുമാണ് ഇതിന് കരുത്തുപകരുന്നത്. അഞ്ച് ഗിയർ സംവിധാനമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. സൈക്കിളിന്റെ വലതുവശത്താണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. അടുത്തക്കാലത്തായി ഇ‑ബൈക്കുകളുടെ ആവശ്യകത വർധിച്ചിരിക്കുകയാണെന്ന് ടൗച്ചെ പ്രസ്താവനയിൽ പറയുന്നു.

ഇലക്ട്രിക് സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 18 മാസത്തെ വാറണ്ടിയാണ് ഉപഭോക്താവിന് നൽകുന്നത്. ബാറ്ററി, ഇലക്ട്രിക് മോട്ടോർ, ബൈക്കിന്റെ കൺട്രോളർ എന്നിവയ്ക്കാണ് വാറണ്ടി. ഫ്രെയിമിന് രണ്ടുവർഷത്തെ വാറണ്ടിയും ഉറപ്പുനൽകുന്നതായി കമ്പനി അറിയിച്ചു.

auto
Advertisment