ഇന്നലെ ടൂറിസ്റ്റ് ബസുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 1279 കേസുകൾ ; പിഴ ഈടാക്കിയത് 26 ലക്ഷത്തിലധികം

author-image
Charlie
New Update

publive-image

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസുകൾക്കെതിരെ 1279 കേസുകളെടുത്തു. 8 ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദാക്കുകയും , 2 ബസുകളുടെ രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. വേഗപ്പൂട്ട് ഇല്ലാത്ത വാഹനങ്ങൾ കണ്ടെത്തി. നടപടിയിൽ 26 ലക്ഷത്തിലധികം രൂപ പിഴ ഈടാക്കുകയും ചെയ്തു.

Advertisment

ടൂറിസ്റ്റ് ബസുകളിൽ ഉപയോഗിക്കുന്ന ലൈറ്റു കൾ അതിതീവ്രശേഷിയുള്ളവയായതുകൊണ്ട് അപകടങ്ങൾ വഴിവെക്കുകയാണ്. എച്ച്ഐഡി ലൈറ്റുകൾ ഫിറ്റ്‌ ചെയ്യുന്നതിലൂടെ എതിർദിശയിൽ എത്തുന്നവരുടെ കാഴ്ച മറയ്ക്കാൻ ഇത് കാരണമാകുന്നു. അതീവ രഹസ്യമായാണ് വാഹനങ്ങളിൽ ശബ്ദമലിനീകരണത്തിനു കാരണമാകുന്ന എയർഹോണുകൾ ഘടിപ്പി ച്ചിട്ടുള്ളത്.

Advertisment