തന്റെ കുഞ്ഞിന് പ്രത്യേക പരിഗണനകളൊന്നും വേണ്ടെന്ന് ടൊവിനോ

New Update

തിരക്കുള്ള സിനിമാ താരമാണെങ്കിലും കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ട് മലയാളത്തിന്റെ പുതിയ താരോദയമായ ടൊവിനോ തോമസ്. തന്റെ കുഞ്ഞ് ഇസയുമൊത്തുള്ള നര്‍മ്മ മുഹൂര്‍ത്തങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താന്‍ നടനാണ് എന്നതിന്റെ പേരില്‍ മകള്‍ക്കും ഭാര്യയ്ക്കും പ്രൈവസി നഷ്ടപ്പെടരുതെന്ന് നിര്‍ബന്ധമുണ്ടെന്നാണ് ടൊവിനോ പറയുന്നത്.

Advertisment

publive-image

തന്റെ കുഞ്ഞിന് പ്രത്യേക പരിഗണനകളൊന്നും ലഭിക്കേണ്ടെന്നും അവള്‍ സാധാരണ കുട്ടിയായി വളരട്ടെ എന്നുമാണ് നടന്റെ അഭിപ്രായം. കുട്ടിക്കാലം ഒരുപാട് ആസ്വദിച്ചിട്ടുള്ള ആളാണ് താനെന്നും തന്റെ മകള്‍ ഇസയ്ക്കും അത് അങ്ങനെ തന്നെയായിരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ടൊവിനോ ചൂണ്ടിക്കാട്ടി.

താന്‍ കുട്ടിക്കാലം ആഘോഷിച്ചതു പോലെ തന്നെ തന്റെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാന്‍ സാധിക്കണം. അവള്‍ക്ക് അവളുടേതായ പ്രൈവസി നല്‍കണം. താന്‍ നടന്‍ആയതിനാല്‍ തന്റെ സ്വകാര്യത നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷേ, അതിന്റെ പേരില്‍ ഭാര്യയുടെയും മകളുടെയും പ്രൈവസി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു.

publive-image

നാളെ ഇസ പുറത്തിറങ്ങുമ്പോഴോ സ്‌കൂളില്‍ പോകുമ്പോഴോ മറ്റു കുട്ടികള്‍ക്ക് കിട്ടാത്ത പരിഗണനകളൊന്നും അവള്‍ക്കു കിട്ടരുതെന്നും അവള്‍ ഒരു സാധാരണ കുട്ടിയായി വളരട്ടെയെന്നും അതാകും അവളുടെയും ആഗ്രഹംമെന്നും ടൊവിനോ ചൂണ്ടിക്കാട്ടി.

tovino isa
Advertisment