ടൊവിനോ നായകനാകുന്ന പുതിയ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്തുവിട്ടു

ഫിലിം ഡസ്ക്
Sunday, March 31, 2019

ടൊവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്തുവിട്ടു.ടൊവിനോയുടെ മാസ് ഗെറ്റപ്പും ആക്ഷനുമാണ് ടീസറില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.

നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്നാണ്. എസ്ര,തരംഗം എന്നീ സിനിമകള്‍ക്കു ശേഷം ടൊവിനോ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കല്‍ക്കി.

ജേക്ക്‌സ് ബിയോയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്‌. ഗൗതം ശങ്കറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

×