സംയുക്ത ട്രേഡ് യൂണിയന്‍ ഹെഡ് പോസ്‌റ്റോഫീസ് ധര്‍ണ്ണ നടത്തി

ജോസ് ചാലക്കൽ
Friday, July 3, 2020

പാലക്കാട്: കേന്ദ്ര ജനദ്രോഹ നടപടിക്കെതിരെയും പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഹെഡ് പോസ്‌റ്റോഫീസിനുമുമ്പില്‍ ധര്‍ണ്ണ നടത്തി.

സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ചിങ്ങന്നൂര്‍ മനോജ് അധ്യക്ഷനായി. കെ.വേലു മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എച്ച്.മുബാറക്ക്, സുധാകരന്‍ പ്ലാക്കാട്, എം.എം.ഹമീദ്, പ്രസാദ്, ദേവന്‍, പി.സി.ഹൈദരാലി എന്നിവര്‍ പ്രസംഗിച്ചു.

×