വ്യാപാരി വ്യവസായികൾക്ക് കാർഷിക വായ്പാനിരക്കിൽ വായ്പ അനുവദിക്കണം; വ്യാപാരി വ്യവസായി സംഘ്

New Update

publive-image

പാലാ: വ്യാപാരി വ്യവസായികൾക്ക് കാർഷിക നിരക്കിൽ ബാങ്ക് വായ്പ അനുവദിക്കുക തുടങ്ങി വിവിധ അവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സംഘ് മീനച്ചിൽ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ പാലാ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി.

Advertisment

കഷ്ടത അനുഭവിക്കുന്ന വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, പ്രത്യേക
പെൻഷൻ പദ്ധതി നടപ്പാക്കുക, വ്യാപാരികൾക്ക് കോവിഡ് വാക്സിനേഷൻ മുൻഗണന നൽകുക തുടങ്ങി ലോക്ഡൗണിൽ നട്ടംതിരിയുന്ന വ്യാപാരി വ്യവസായി സമൂഹത്തിന്‍റെ അടിയന്തര ആവശ്യങ്ങൾ അനുവദിച്ചു കിട്ടണം എന്നിവ ആവശ്യപ്പെട്ടായിരുന്നു സമരം.

ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്‍റും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ രഞ്ജിത്ത് ജി. മീനാഭവന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സംഘ് കോട്ടയം ജില്ലാ സെക്രട്ടറി കെ.എം. സജീവ്, വൈസ് പ്രസിഡൻറ് എ. വിഷ്ണുരാജ്, ബി.എം.എസ്.കോട്ടയം ജില്ല ജോയിന്‍റ് സെക്രട്ടറി ഉണ്ണി പള്ളിക്കത്തോട്,പാലാ മേഖലാ ട്രഷറർ കെ.എസ്.ശിവദാസ്,എസ്.ഡി.ചന്ദ്രന്‍, ബിമല്‍ വിജയനാഥ്, വിഷ്ണു വഞ്ചിമല എന്നിവർ നേതൃത്വം നൽകി.

NEWS
Advertisment