പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി വിജിലന്‍സ് ഐജി, ദക്ഷിണമേഖല ഐജിയായി സ്പര്‍ജന്‍കുമാര്‍

author-image
Charlie
New Update

publive-image

തിരുവനന്തപുരം: ഐ.പി. എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി. തിരുവനന്തപുരം ,കൊച്ചി ,കോഴിക്കോട് കമ്മീഷണര്‍മാരെ മാറ്റി. സി.ച്ച് നാഗരാജു തിരുവനന്തപുരത്തും കെ. സേതുരാമന്‍ കൊച്ചിയിലും രാജ്പാല്‍ മീണ കോഴിക്കോടും കമ്മീഷണര്‍മാരാകും.

Advertisment

മേഖല ഐ.ജി മാര്‍ക്കും എതാനും റേഞ്ച് ഡി.ഐ.ജി മാര്‍ക്കും മാറ്റമാറ്റമുണ്ട്. ജി. സ്പര്‍ജന്‍ കുമാര്‍ ദക്ഷിണ മേഖല ഐ.ജിയാകുമ്പോള്‍ നീരജ് കുമാര്‍ ഗുപ്ത ഉത്തര മേഖലയില്‍ ഐ.ജിയാവും. പുട്ട വിമലാദിത്യ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പകരമാളെ നിശ്ചയിച്ചിട്ടില്ല.

പി. പ്രകാശ് ഇന്റലിജന്‍സിലും ഹര്‍ഷിത അട്ടല്ലൂരി വിജിലന്‍സിലും ഐ.ജിയാവുന്നതാണ് മറ്റ് പ്രധാനമാറ്റങ്ങള്‍. എ.ഡി.ജി പിയായി സ്ഥാനക്കയറ്റം ലഭിച്ച എച്ച്. വെങ്കിടേഷ് ബറ്റാലിയനിലും തുമ്മല വിക്രം സൈബര്‍ ഓപ്പറേഷനിലും ഗോപെഷ് അഗര്‍വാള്‍ പൊലീസ് അക്കാഡമിയിലും എ.ഡി.ജി.പിമാരാകും.

Advertisment