മിസ് നെവാഡ യു.എസ്.എ പട്ടം അണിഞ്ഞ്; ട്രാന്‍സ് വുമണ്‍ കാറ്റലൗന എന്റിക്വിസ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

സൗന്ദര്യ മത്സരങ്ങളില്‍ ചരിത്രമായി അമേരിക്കന്‍ വംശജയായ കാറ്റലൗന എന്റിക്വിസ്.
അമേരിക്കയിലെ മിസ് നെവാഡ മത്സരത്തില്‍ കിരീടമണിഞ്ഞത് ഈ ട്രാന്‍സ് വുമണ്‍ ആണ്.
ഇരുപത്തൊന്ന് മത്സരാര്‍ത്തികളെ മറികടന്നാണ് കാറ്റലൗന സൗന്ദര്യപട്ടം ചൂടിയത്.

Advertisment

ഒരു ട്രാന്‍സ് ജെന്‍ഡറിനെ മിസ് യു.എസ്.എ മത്സരാരത്ഥിയായി കാണണമെന്ന്
അതിയായ സ്വപ്‌നം കണ്ടവളാണ് ഈ ഇരുപത്തേഴുകാരി. എന്നാല്‍ അത് താന്‍
ആകുമെന്ന് അവള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല.

'ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു എന്നെപ്പോലെ ഒരാള്‍ മിസ് യുഎസ്എ
മത്സരാര്‍ത്ഥിയാവണമെന്ന്. അത് ഞാന്‍ തന്നെയാകുമെന്ന് ഒരിക്കലും
വിചാരിച്ചിരുന്നില്ല.' കാറ്റലൗന വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞ വികളാണിത്.

തന്റെ ജീവിതത്തിലെ കയ്പ്പോറിയ ഓർമ്മകളെ പറ്റിയുള്ള സൂചനയും കാറ്റലൗന
നല്‍കി. എല്ലാവരും വെറുത്തപ്പോള്‍ മരിച്ചു പോയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച
കാലമുണ്ടെന്നും കാറ്റലൗന പറയുന്നു.

ഒടുവില്‍ താന്‍ അതിനെയെല്ലാം അതിജീവിച്ചെന്നും കാറ്റലൗന പറഞ്ഞു.
മിസ് നെവാഡ യു.എസ്.എ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ മഴവില്‍ നിറമുള്ള
ക്രൗണിനൊപ്പം കാറ്റലൗനയെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

life style
Advertisment