കോമണ്‍ സര്‍വീസ് കേന്ദ്രങ്ങളിലൂടെ സിബില്‍ സ്‌കോര്‍ പരിശോധിച്ചത് ഒന്നര ലക്ഷം ഉപഭോക്താക്കള്‍

New Update

publive-image

കൊച്ചി: ട്രാന്‍സ് യൂണിയന്‍ സിബിലും ഡിജിറ്റല്‍ ഇന്ത്യയുടെ കോമണ്‍ സര്‍വീസ് കേന്ദ്രവും സഹകരിച്ച് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒന്നര ലക്ഷത്തോളം ഉപഭോക്താക്കള്‍ തങ്ങളുടെ സിബില്‍ സ്‌കോര്‍ പരിശോധിച്ചു. ഇവരില്‍ 72 ശതമാനവം ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും നിന്നുള്ള ഉപഭോക്താക്കളുമായിരുന്നു. 2020 ജൂലൈയിലാണ് ഉപഭോക്താക്കള്‍ക്ക് കോമണ്‍ സര്‍വീസ് കേന്ദ്രങ്ങളിലൂടെ തങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.

Advertisment

ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഉപഭോക്താക്കളില്‍ വായ്പ സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കു എന്ന ലക്ഷ്യവുമായാണ് ഒരു വര്‍ഷം മുന്‍പ് ഇതിനു തുടക്കം കുറിച്ചത്. പരിശോധിച്ചവരില്‍ 81 ശതമാനം പേര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ നല്‍കിയപ്പോള്‍ ശേഷിച്ച 19 ശതമാനം പേര്‍ക്ക് വായ്പാ ചരിത്രം ഒന്നും ഇല്ലാതിരുന്നതിനാല്‍ സ്‌കോര്‍ ലഭ്യമായിരുന്നില്ല.

ഇക്കാര്യത്തില്‍ ഉപഭോക്തൃ അവബോധം വര്‍ധിക്കുന്നതും സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതും തമ്മില്‍ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതായി ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ വൈസ് പ്രസിഡന്റും ഡറക്ട് ടു കണ്‍സ്യൂമര്‍ ഇന്ററാക്ടീവ് വിഭാഗം മേധാവിയുമായ സുജാതാ അഹ്ലാവത്ത് ചൂണ്ടിക്കാട്ടി.

Advertisment