കേരള പോലീസിൽ അന്വേഷണ ഉദ്യോഗസ്ഥനായി പൃഥ്വിരാജ്

ന്യൂസ് ഡെസ്ക്
Wednesday, July 21, 2021

സൈബര്‍ ചതിക്കുഴികള്‍ക്ക് എതിരെയുള്ള ബോധവത്‍കരണത്തിന്റെ ഭാഗമായി കേരള പോലീസ് നിര്‍മിച്ച ഹ്രസ്വ ചിത്രത്തിൽ ഭാഗമായി പൃഥ്വിരാജ്. ട്രാപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് താരം എത്തുന്നത്. പ്രസാദ് പരപ്പുറത്തിന്റെയും ശരത് കോവിലകത്തിന്റെയും തിരക്കഥയില്‍ അരുണ്‍ വിശ്വന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പൃഥ്വിരാജിന്റെ ശബ്‍ദത്തിലാണ് സിനിമ പുരോഗമിക്കുന്നത്. കേണല്‍ കൃഷ്‍ണൻ നായര്‍ എന്ന സീനിയര്‍ സിറ്റിസണ്‍ വെടിയേറ്റ് മരിക്കുന്നു. അക്കാര്യം പൃഥ്വിരാജ് ഫോണ്‍ കോളിലൂടെ അറിയുന്നതും കാരണം അന്വേഷണത്തിലൂടെ കണ്ടെത്തുന്നതുമാണ് സിനിമയില്‍ ഉള്ളത്.

കേരള പൊലീസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുജിത് വാസുദേവ് ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

×