കോലാലമ്പൂര്‍, ബാങ്കോക്ക് യാത്രയ്ക്ക് എയര്‍ ഏഷ്യയില്‍ 50% വരെ ഇളവ്

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, July 12, 2019

കൊച്ചി:  കൊച്ചിയില്‍നിു കോലാലമ്പൂരിലേക്കും ബാങ്കോക്കിലേക്കുമുള്ള ടിക്കറ്റ് നിരക്കില്‍ എയര്‍ ഏഷ്യ 50 ശതമാനം വരെ ഇളവു പ്രഖ്യാപിച്ചു. 2019 ജൂലൈ 15 മുതല്‍ 21 വരെ വാങ്ങു ടിക്കറ്റിനാണ് സൗജന്യനിരക്ക്. ഈ ടിക്കറ്റ് ഉപയോഗിച്ച് 2019 ജൂലൈ 22 മുതല്‍ 2020 ഫെബ്രുവരി29 വരെ യാത്ര ചെയ്യാം.

”യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യുവരുടെ എണ്ണം ഉയരുകയാണ്. ഇതിനു സഹായകമായ വിധത്തില്‍ കുറഞ്ഞ നിരക്കില്‍ യാത്ര പ്ലാന്‍ ചെയ്യാന്‍ ടിക്കറ്റ് നിരക്കിലെ 50 ശതമാനം വരെയുള്ള ഡിസ്‌കൗണ്ട് സഹായിക്കും. എല്ലാവര്‍ക്കും വിമാനയാത്ര എ കമ്പനിയുടെ വീക്ഷണത്തോടു യോജിച്ചു പോകുതാണ് ഈ ഡിസ്‌കൗണ്ട് പ്രഖ്യാപനം.” – എയര്‍ ഏഷ്യ സിഒഒ സഞ്ജയ് കുമാര്‍ പറഞ്ഞു.

എയര്‍ ഏഷ്യക്ക് ഇപ്പോള്‍ 21 വിമാനങ്ങളുണ്ട്. എയര്‍ ഏഷ്യ രാജ്യത്തിനകത്ത് 19 സ്ഥലത്തേക്ക് സര്‍വീസ് നടത്തുുണ്ട്. ടാറ്റ സസിന്റെയും എയര്‍ ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് ഏയര്‍ ഏഷ്യ ഇന്ത്യ.

×