വിസ്മയം ഈ ജീവിതം. അതിസാഹസിക യാത്രക്കൊരുങ്ങി അഷ്‌റഫ് എക്സൽ

സമദ് കല്ലടിക്കോട്
Tuesday, November 19, 2019

– റിയാസ് ആമി അബ്ദുള്ള

രോഗ്യവും യാത്രചെലവുംമറ്റ് ഭൗതികസാഹചര്യങ്ങളുമെല്ലാം ഒത്തുവന്നാലും നിതാന്തമായൊരു യാത്രക്ക് സാധാരണമനുഷ്യര്‍ തയ്യാറാവുക അപൂര്‍വമാണ്. ഇനി അങ്ങനെയൊരു യാത്ര ചെയ്തയാളിന്റെ അനുഭവങ്ങള്‍ മറ്റുള്ളവരെ ത്രസിപ്പിക്കണമെങ്കില്‍ അതിസാഹസികമായ സംഭവങ്ങളും അതിലുണ്ടായിരിക്കണം.

ലോകത്തെ തന്നെ ഏറ്റവും സാഹസികമായ യാത്രകളിൽ ഒന്നായ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷനില്‍ മത്സരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് യുവ സഞ്ചാരിയും ട്രാവൽ വ്ളോഗറുമായ അഷ്റഫ് എക്സൽ.

ഫിയൽ റാവൻ എന്ന സ്വീഡിഷ് കമ്പനി എല്ലാവർഷവും നടത്തുന്ന പോളാർ എക്സ്പിഡിഷനിൽ പങ്കെടുക്കാനാണ് പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ അഷ്റഫ് തയ്യാറെടുക്കുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക്ക് മേഖലയിലൂടെയുള്ള അതിസാഹസികമായ യാത്രയാണ് പോളാർ എക്സ്പെഡിഷൻ.

കഠിനമായ തണുപ്പും മേഖലയിലെ പ്രത്യേക സാഹചര്യവും കാരണംഅപകട സാധ്യത ഏറെയുള്ള മത്സരത്തിൽ കഴിഞ്ഞ രണ്ട് വർഷവും തുടർച്ചയായി വിജയിച്ചത് മലയാളികളായ പുനലൂർ സ്വദേശി നിയോഗും കോഴിക്കോട് സ്വദേശി ബാബ് സാഗറുമാണ്. ഇവർ മത്സരത്തിൽ പങ്കെടുക്കുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ആയിരിക്കും പോളാർ എക്സ്പെഡിഷനിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

രാജ്യങ്ങളെ 10 വിഭാഗങ്ങളായി തിരിച്ചു ഓണ്‍ലൈന്‍ വോട്ടിങ് വഴി ആദ്യ സ്ഥാനത്തെത്തുന്ന പത്ത് പേർക്കാണ് ആര്‍ട്ടിക്ക് ദൗത്യത്തിന് യോഗ്യത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തില്‍ തിരഞ്ഞെടുക്കും.

ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന ഓൺലൈൻ വോട്ടിങ്ങിൽ അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്ന ദ വേൾഡ് കാറ്റഗറിയിൽ യുവ സഞ്ചാരിയായ അഷ്റഫ് എക്സലാണ് ഇത്തവണ മുന്നിലുള്ളത്.

മലയാളത്തിലെ പ്രമുഖ ട്രാവൽ ബ്ലോഗറായ സുജിത് ഭക്തൻ, ടെക്നോളജി വീഡിയോകളിലൂടെ മലയാളിക്ക് സുപരിചിതനായ രതീഷ് ആർ മേനോൻ തുടങ്ങി നിരവധി പേർ ഇദ്ദേഹത്തിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.

വെറുമൊരു യാത്രയായിരുന്നില്ല.മഹത്തായ യാത്രകളായിരുന്നുസാഹസിക സഞ്ചാരികളിൽ പ്രധാനിയായ ഇദ്ദേഹത്തിന്റെത്. അപരിചിതദേശങ്ങളിലേക്ക്, അറിയാത്ത വിശേഷങ്ങളുടെ കഥ തേടി. പതറാത്ത മനസ്സും ഉറച്ച നിശ്ചയദാര്‍ഡ്യവുമായി സ്ഥിരം സന്ദർശകർ പോകാത്തിടത്തേക്കാണ് മിക്കയാത്രകളും നടത്തിയിട്ടുള്ളത്.

ലോകത്തെ സഞ്ചാരം കൊണ്ടളന്നു തീര്‍ക്കുന്ന അഷ്‌റഫ് ഓരോലക്ഷ്യത്തിലേക്കും യാത്ര തിരിക്കുമ്പോൾ വാക്കുകളിൽ ആവേശം. യൂടൂബിൽ ഒന്നര ലക്ഷത്തിലധികം ഫോളോവേർസുള്ള റൂട്ട് റെക്കോർഡ്സ് എന്ന ട്രാവൽ ചാനലിന്റെ ഉടമയാണ് അഷ്റഫ്.

×